Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഡേവിസ്​ കപ്പ്​:...

ഡേവിസ്​ കപ്പ്​: പാകിസ്​താനെതിരെ ഇന്ത്യ മുന്നിൽ

text_fields
bookmark_border
ഡേവിസ്​ കപ്പ്​: പാകിസ്​താനെതിരെ ഇന്ത്യ മുന്നിൽ
cancel
നൂർ സുൽത്താൻ (കസാഖ്​സ്​താൻ): പാകിസ്​താനെതിരെ നടന്ന ആറു​ ഡേവിസ്​ കപ്പ്​ ടെന്നിസ്​ മത്സരങ്ങളിൽ ഒന്നിൽപോലും പരാ ജയം ര​ുചിക്കാത്ത ഇന്ത്യ ഇക്കുറിയും പതിവു തെറ്റിക്കില്ലെന്ന്​​ സൂചന. കസാഖ്​സ്​താൻ വേദിയൊരുക്കിയ മത്സരത്തിൽ പാകിസ്​താനെതിരെ ഇന്ത്യ​ 2-0ത്തിന്​ മുന്നിലെത്തി​. വെള്ളിയാഴ്​ച പൂർത്തിയായ സിംഗ്​ൾസ് ​മത്സരങ്ങളിൽ പാകിസ്​താ​​​െൻറ കൗമാര താരങ്ങൾ​ക്കെതിരെ ജയം സ്വന്തമാക്കിയ രാംകുമാർ രാമാനന്തനും സുമിത്​ നഗലുമാണ്​ ഇന്ത്യക്ക്​ ലീഡ്​ സമ്മാനിച്ചത്​.

ആദ്യ സിംഗ്​ൾസിൽ രാംകുമാർ മുഹമ്മദ്​ ഷുഹൈബിനെ 6-0, 6-0ത്തിന്​ 42 മിനിറ്റിനകം തുരത്തി. ശേഷം നടന്ന മത്സരത്തിൽ ഹുസൈഫ അബ്​ദുറഹ്​മാനെ 6-0, 6-2ന്​ തോൽപിച്ച്​ നഗൽ ആദ്യ ഡേവിസ്​ കപ്പ്​ ജയം സ്വന്തമാക്കി. ശനിയാഴ്​ച നടക്കുന്ന ഡബ്​ൾസ്​ മത്സരത്തിൽ വെറ്ററൻ താരം ലിയാൻഡർ പേസും ജീവൻ നെടുഞ്ചെ​ഴിയനുമടങ്ങുന്ന ജോടി ഹുഫൈസ-ഷുഹൈബ്​ സഖ്യത്തെ നേരിടും.

ഡേവിസ്​ കപ്പ്​ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡബ്​ൾസ്​ ജയങ്ങൾ സ്വന്തമാക്കിയ താരമായ പേസ്​ 44ാം ജയമാണ്​ ലക്ഷ്യമിടുന്നത്​. പാകിസ്​താനിൽനിന്ന്​ മത്സരം നിഷ്​പക്ഷ വേദിയിലേക്ക്​ മാറ്റിയതിൽ പ്രതിഷേധിച്ച്​ പാക്​ നിരയിലെ മികച്ച താരങ്ങൾ ടൂർണമ​​െൻറ്​ ബഹിഷ്​കരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:davis cupIndia vs pakistan
News Summary - davis cup
Next Story