ഡേവിസ് കപ്പ് ടെന്നിസ്; പാകിസ്താനെ തകർത്ത് ഇന്ത്യ യോഗ്യത റൗണ്ടിന്
text_fieldsനുർ സുൽത്താൻ: പാകിസ്താനെ 4-0ത്തിന് തകർത്ത് ഇന്ത്യ ഡേവിസ് കപ്പ് 2020 യോഗ്യത റൗണ്ടിൽ ഇടം നേടി. അരങ്ങേറ്റക്കാരൻ ജീവൻ നെടുഞ്ചഴിയനൊപ്പം ജയം കൊയ്ത വെറ്ററൻ താരം ലിയാണ്ടർ പെയ്സ് ഡബ്ൾസിലെ റെക്കോഡ് ജയങ്ങളുടെ എണ്ണം 44 ആക്കി മെച്ചപ്പെടുത്തി. പാക് കൗമാര ജോഡിയായ മുഹമ്മദ് ഷുഹൈബിനും ഹുഫൈസ അബ്ദുൽറഹ്മാനുമെതിരെ 6-1, 6-3നായിരുന്നു ഇന്ത്യൻ സഖ്യത്തിെൻറ വിജയം.
റിവേഴ്സ് സിംഗിൾസിൽ സുമിത് നഗൽ യൂസഫ് ഖലീലിനെ നേരിട്ടുള്ള െസറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ: 6-1, 6-0. പാകിസ്താനിൽനിന്ന് മത്സരം നിഷ്പക്ഷ വേദിയിലേക്ക് മാറ്റിയ െഎ.ടി.എഫ് നടപടിയിൽ പ്രതിഷേധിച്ച് പാക് നിരയിലെ മികച്ച താരങ്ങൾ ടൂർണമെൻറ് ബഹിഷ്കരിച്ചിരുന്നു.
മാർച്ച് ആറിനും ഏഴിനും നടക്കുന്ന ഡേവിസ് കപ്പ് യോഗ്യത മത്സരത്തിൽ ലോക രണ്ടാം നമ്പർ ടീമായ ക്രൊയേഷ്യയാണ് ഇന്ത്യയുടെ എതിരാളി.
