ഡേവിസ് കപ്പ്: സ്പെയിൻ സെമിയിൽ
text_fieldsമഡ്രിഡ്: ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ നേടിയ ഇരട്ട വിജയങ്ങളുടെ മികവിൽ അർജൻറ ീനയെ 2-1ന് മറികടന്ന് സ്പെയിൻ ഡേവിസ് കപ്പ് സെമിഫൈനലിൽ കടന്നു. അതേസമയം നൊവാക് ദ്യോകോവിച് അണിനിരന്ന സെർബിയക്ക് അവസാന നാലിൽ ഇടംപിടിക്കാനായില്ല.
ആദ്യ സിംഗ്ൾസിൽ ഡീഗോ ഷ്വാട്സ്മാെൻറ 6-1, 6-2ന് മറികടന്ന് നദാൽ സ്പെയിനിനെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ പാബ്ലോ കാരെനോയെ തോൽപിച്ച് ഗ്വിഡോ പെല്ല ലാറ്റിനമേരിക്കക്കാരെ ഒപ്പമെത്തിച്ചു. മാഴ്സൽ ഗ്രാനല്ലോർസിെൻറ കൂടെ ഡബ്ൾസ് മത്സരത്തിൽ ജയം കൊയ്താണ് നദാൽ രാജ്യത്തെ അവസാന നാലിൽ ഇടം നേടിക്കൊടുത്തത്. ജർമനിയെ 2-0ത്തിന് തോൽപിച്ച ബ്രിട്ടനാണ് സ്പെയിനിെൻറ അടുത്ത എതിരാളി.
ദ്യോകോവിചിെൻറ സെർബിയയെ മറികടന്ന് റഷ്യ സെമിയിൽ ഇടം പിടിച്ചു. സിംഗ്ൾസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരു ടീമുകളും ഓരോ വിജയങ്ങളുമായി സമനില പാലിച്ചു. ഡബ്ൾസിൽ ദ്യോകോവിച്- വിക്ടർ ട്രോയ്കി സഖ്യത്തെ 6-4, 4-6,7-6ന് കെട്ടുകെട്ടിച്ചാണ് കരൻ കച്നോവും ആന്ദ്രേ റുബ്ലേവും റഷ്യക്ക് സെമി ബെർത്ത് നേടിക്കൊടുത്തത്. ഓസ്ട്രിയയെ തോൽപിച്ചെത്തുന്ന കാനഡയാണ് സെമിയിൽ റഷ്യയുടെ എതിരാളി.
