Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡേവിസ് കപ്പ്: പ്ലേ ഒാഫിൽ ഇന്ത്യ പുറത്ത്
text_fieldsbookmark_border
എഡ്മോണ്ടൻ: കാനഡക്കെതിരായ ഡേവിസ് കപ്പ് പ്ലേഒാഫ് മത്സരത്തിൽ ഇന്ത്യ പുറത്തായി. നിർണായകമായ അവസാന ദിനം ഇന്ത്യക്ക് ഒരു ജയവും ഒരു തോൽവിയുമായതോടെ 3-2ന് തോറ്റാണ് പ്ലേ ഒാഫ് കടമ്പ കടക്കാതെ ഇന്ത്യ പുറത്തായത്. തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തിൽ ലോക 51ാം താരമായ ഡെന്നിസ് ഷാപലോവിനോട് രാംകുമാർ രാമനാഥൻ തോറ്റതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു. 6-3, 7-6, 6-3 സ്കോറുകൾക്കാണ് രാംകുമാർ കീഴടങ്ങിയത്. ഇതോടെ, യുക്കി ബാംബ്രി- ബ്രാഡ്ലി ഷൂനർ മത്സരം അപ്രസക്തമായി. ഇൗ മത്സരത്തിൽ ബാംബ്രി 6-4, 4-6, 6-4 സ്കോറിന് വിജയിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ, തുടർച്ചയായ നാലാം വർഷവും പ്ലേ ഒാഫ് കടക്കാൻ ഇന്ത്യക്കായില്ല. സെർബിയ, ചെക്ക് റിപ്പബ്ലിക്, സ്പെയിൻ എന്നിവരോട് തോറ്റാണ് കഴിഞ്ഞവർഷങ്ങളിൽ പുറത്തായത്.
Next Story
