ഡേവിസ്​ കപ്പ്​: ഇ​ന്ത്യ ഇ​ന്ന്​ സെ​ർ​ബി​യ​ക്കെ​തി​രെ

11:03 AM
14/09/2018
Davis Cup
പ്ര​ജ്​​നേ​ഷ്​ ഗു​ണ​ശേ​ഖ​ര​ൻ, രാം​കു​മാ​ർ രാ​മ​നാ​ഥ​ൻ

ക്രാ​ൽ​യെ​വോ (സെ​ർ​ബി​യ): ഡേ​വി​സ്​ ക​പ്പ്​ ടെ​ന്നി​സ്​ ടൂ​ർ​ണ​മ​െൻറി​ൽ ഇ​ന്ത്യ ഇ​ന്ന്​ ലോ​ക ​ഗ്രൂ​പ്​ പ്ലേ​ഒാ​ഫ്​ റൗ​ണ്ടി​ൽ ക​രു​ത്ത​രാ​യ സെ​ർ​ബി​യ​യെ നേ​രി​ടും. 14 ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട ജേ​താ​വും ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ നൊ​വാ​ക്​ ദ്യേ​ാ​കോ​വി​ച്ചും 33ാം ന​മ്പ​ർ താ​രം ഫ​ലി​പ്​ ക്രാ​ജി​നോ​വി​ച്ചു​മി​ല്ലാ​തെ കോ​ർ​ട്ടി​ലി​റ​ങ്ങു​ന്ന സെ​ർ​ബി​​യ​യെ വീ​ഴ്​​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഇ​ന്ത്യ.

വെ​ള്ളി​യാ​ഴ്​​ച ആ​ദ്യ സിം​ഗ്​​ൾ​സി​ൽ ലോ​ക 135ാം ന​മ്പ​ർ രാം​കു​മാ​ർ രാ​മ​നാ​ഥ​ൻ 86ാം റാ​ങ്കു​കാ​ര​നാ​യ ലാ​സ്​​ലോ ദ്യേ​റെ​യെ​യും ര​ണ്ടാം സിം​ഗ്​​ൾ​സി​ൽ 162ാം റാ​ങ്കു​കാ​ര​നാ​യ പ്ര​ജ്​​നേ​ഷ്​ ഗു​ണ​ശേ​ഖ​ര​ൻ 56ാം റാ​ങ്കു​കാ​ര​നാ​യ ദു​സാ​ൻ ലാ​ജോ​വി​ച്ചി​നെ​യും നേ​രി​ടും. ശ​നി​യാ​ഴ്​​ച ഡ​ബ്​​ൾ​സി​ൽ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ശ്രീ​റാം ബാ​ലാ​ജി സ​ഖ്യം നി​കോ​ള മി​ലൊ​ജെ​വി​ച്​-​ഡാ​നി​ലോ പെ​ട്രോ​വി​ച്​ ജോ​ടി​യോ​ട്​ ഏ​റ്റു​മു​ട്ടും.

ഞാ​യ​റാ​ഴ്​​ച റി​വേ​ഴ്​​സ്​ സിം​ഗ്​​ൾ​സി​ൽ രാം​കു​മാ​ർ ലാ​ജോ​വി​ച്ചി​നെ​യും പ്ര​ജ്​​നേ​ഷ് ദ്യേ​റെ​യെ​യും നേ​രി​ടും. സാ​കേ​ത്​ ​മൈ​നേ​നി​യാ​ണ്​ ടീ​മി​ലു​ള്ള മ​റ്റൊ​രു താ​രം. ഡ​ബ്​​ൾ​സി​ൽ ഇ​തി​ഹാ​സ​താ​രം ലി​യാ​ണ്ട​ർ പേ​സും സിം​ഗ്​​ൾ​സി​ൽ റാ​ങ്കി​ങ്ങി​ൽ മു​ന്നി​ലു​ള്ള താ​രം യു​കി ഭാം​ബ്രി​യും ടീ​മി​ലി​ല്ല. 

Loading...
COMMENTS