18കാ​രനോട് തോറ്റ് റാ​ഫേ​ൽ ന​ദാ​ൽ​

00:06 AM
12/08/2017
മോ​ൺ​ട്രി​യ​ൽ: യു.​എ​സ്​ ഒാ​പ​ണി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന മോ​ൺ​ട്രി​യ​ൽ മാ​സ്​​റ്റേ​ഴ്​​സി​ൽ റാ​ഫേ​ൽ ന​ദാ​ലി​ന്​ 18കാ​ര​നു മു​മ്പി​ൽ തോ​ൽ​വി. ക​നേ​ഡി​യ​ൻ കൗ​മാ​ര​താ​രം ഡെ​ന്നി​സ്​ ഷാ​പോ​വ​ലോ​വി​നോ​ട്​  പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ 3-6, 6-4, 7-6 സ്​​കോ​റി​നാ​ണ്​ ന​ദാ​ൽ കീ​ഴ​ട​ങ്ങി​യ​ത്. ലോ​ക ഒ​ന്നാം ന​മ്പ​ർ സ്​​ഥാ​ന​ത്തേ​ക്ക്​ തി​രി​ച്ചു​വ​രാ​നു​ള്ള ന​ദാ​ലി​​െൻറ അ​വ​സ​രം ഇ​തോ​ടെ ഇ​ല്ലാ​താ​യി. ഇൗ ​മ​ത്സ​ര​ത്തി​ലും പി​ന്നാ​ലെ ക്വാ​ർ​ട്ട​റി​ലും വി​ജ​യി​ച്ചി​രു​ന്നെ​ങ്കി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തേ​ക്ക്​ ന​ദാ​ലി​ന്​ തി​രി​ച്ചു​വ​രാ​മാ​യി​രു​ന്നു. 
 
COMMENTS