സാനിയ പാകിസ്​താ​െൻറ മരുമകൾ; അംബാസഡർ പദവിയിൽ നിന്ന്​ നീക്കണമെന്ന്​ ബി.ജെ.പി എം.എൽ.എ

15:51 PM
18/02/2019

ന്യൂഡൽഹി: ടെന്നിസ് താരം സാനിയ മിർസയെ തെലങ്കാന ബ്രാൻഡ് അംബാസഡർ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എ രാജാ സിങ്​. സാനിയ പാകിസ്ഥാ​​െൻറ മരുമകളാണെന്നും അതിനാൽ എത്രയും പെട്ടന്ന്​ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സാനിയയെ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്നും രാജാ സിങ്​ ആവശ്യപ്പെട്ടു.  

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ പാക് ഭീകരർ നടത്തിയ ആക്രമണത്തി​​െൻറ പശ്ചാത്തലത്തിലായിരുന്നു ഗോശമഹൽ മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയുടെ പ്രസ്താവന. പാകിസ്​താൻ ക്രിക്കറ്റർ ശുഹൈബ്​ മാലികി​​െൻറ ഭാര്യയായ സാനിയയെ നീക്കം ചെയ്യുന്നതിലൂടെ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിത്തമുള്ള പാകിസ്​താന്​ ശക്​തമായ സന്ദേശം നൽകാൻ സാധിക്കുമെന്ന്​ രാജാ സിങ്​ പറഞ്ഞു.

കേന്ദ്ര സർക്കാർ പാകിസ്​താനെതിരെ നിരന്തരമായി കടുത്ത തീരുമാനങ്ങൾ എടുക്കു​േമ്പാൾ സംസ്ഥാന സർക്കാരുകൾ ഇന്ത്യൻ പൗരൻമാരുടെ വികാരം മനസ്സിലാക്കികൊണ്ട്​ പ്രവർൾത്തിക്കണമെന്നും ബി.ജെ.പി എം.എൽ.എ വ്യക്​തമാക്കി.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ എതിർക്കുന്നവരുടെ തല കൊയ്യുമെന്ന് പറഞ്ഞ്​ വാർത്തകളിൽ ഇടം പിടിച്ചയാളാണ്​ രാജാ സിങ്​. പശുവിനെ രാഷ്ട്രമാതാവായി അം​ഗീകരിക്കുന്നത് വരെ രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുമെന്ന്​ രാജസ്ഥാനിലെ ആൽവാറിൽ ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന സംഭവം ഉദ്ദരിച്ച്​  രാജാ സിങ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു. 
 

Loading...
COMMENTS