പേസിെൻറ ഭാവി ഭൂപതിയിൽ
text_fieldsന്യൂഡൽഹി: ഡേവിസ് കപ്പിൽ ലിയാണ്ടർ പേസിെൻറ ഭാവി പഴയ കൂട്ടാളിയായ മഹേഷ് ഭൂപതി തീരുമാനിക്കും. ഏപ്രിലിൽ നടക്കുന്ന ഏഷ്യ ഒാഷ്യാനിയ ഗ്രൂപ് ഒന്ന് രണ്ടാം റൗണ്ടിൽ ഉസ്ബെകിസ്താനെതിരായ മത്സരത്തിനുള്ള ആറു പേരുടെ ടീമിനെ അഖിലേന്ത്യ ടെന്നിസ് ഫെഡറേഷൻ തെരഞ്ഞെടുത്തപ്പോൾ ലിയാണ്ടർ പേസിന് ഇടംനൽകി. എന്നാൽ, കളിക്കാനുള്ള നാലു പേരെ തീരുമാനിക്കാൻ നോൺപ്ലെയിങ് ക്യാപ്റ്റനായ മഹേഷ് ഭൂപതിക്ക് പൂർണ അധികാരം നൽകിയാണ് എ.െഎ.ടി.എ ടീം പ്രഖ്യാപിച്ചത്. നാല് സിംഗ്ൾസ് താരങ്ങളെയും രണ്ട് ഡബ്ൾസ് താരങ്ങളെയുമാണ് ഫെഡറേഷൻ പ്രഖ്യാപിച്ചത്. രാംകുമാർ രാമനാഥൻ, യൂകി ഭാംബ്രി, പ്രജ്നേഷ് ഗുണേശ്വരൻ, എൻ. ശ്രീറാം ബാലാജി എന്നിവരാണ് സിംഗ്ൾസിൽ. പേസിനൊപ്പം, ബൊപ്പണ്ണ ഡബ്ൾസിലും. ഏഴിന് നടക്കുന്ന മത്സരത്തിന് പത്ത് ദിവസം മുമ്പ് നാലുപേരുടെ ഫൈനൽ ടീമിനെ പ്രഖ്യാപിക്കാനാണ് ഭൂപതി നിർദേശം നൽകിയത്.
എന്നാൽ, മൂന്ന് സിംഗ്ൾസും ഒരു ഡബ്ൾസും താരങ്ങൾക്കാണ് അവസരം നൽകുകയെന്ന് ഭൂപതി പ്രതികരിച്ചു. ഇതോടെ പേസ്, ബൊപ്പണ എന്നിവരിൽ ഒരാൾക്ക് മാത്രമാവും അവസരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
