ഡ​ബ്ല്യു.​ടി.​എ ഫൈ​ന​ൽ​സി​ൽ കി​രീ​ടം; ആ​ഷ്​​ലി ബാ​ർ​ത്തി കോ​ടീ​ശ്വ​രി

23:05 PM
03/11/2019
ആ​ഷ്​​ലി ബ​ർ​തി ഡ​ബ്ല്യു.​ ടി.​എ കി​രീ​ട​വു​മാ​യി
ഷെ​ൻ​സാ​ൻ (ചൈ​ന): പ്ര​ഫ​ഷ​ന​ൽ ടെ​ന്നി​സ്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന​ത്തു​ക​യു​ള്ള (47.5 ല​ക്ഷം ഡോ​ള​ർ -ഏ​ക​​ദേ​ശം 31.17 കോ​ടി രൂ​പ)  ഡ​ബ്ല്യൂ.​ടി.​എ ഫൈ​ന​ൽ​സ്​ ടൂ​ർ​ണ​മ​​െൻറി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ആ​ഷ്​​ലി ബാ​ർ​ത്തി ജേ​ത്രി​യാ​യി.

വ​നി​ത ടെ​ന്നി​സി​ലെ ആ​ദ്യ എ​ട്ട്​ റാ​ങ്കു​കാ​ർ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മ​​െൻറി​​​െൻറ ഫൈ​ന​ലി​ൽ നി​ല​വി​ലെ ജേ​ത്രി​യാ​യ യു​ക്രെ​യ്​​നി​യ​ൻ താ​രം എ​ലീ​ന സ്വി​റ്റോ​ലി​ന​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ കീ​ഴ​ട​ക്കി​യാ​ണ്​ ആ​സ്​​ട്രേ​ലി​യ​ക്കാ​രി കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. സ്​​കോ​ർ: 6-4, 6-3. വ​നി​ത​ക​ളു​ടെ എ​ല്ലാ കാ​യി​ക ഇ​ന​ത്തി​ലെ​യും ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന​ത്തു​ക കൂ​ടി​യാ​ണി​ത്. 
Loading...
COMMENTS