Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആ​സ്​​ട്രേ​ലി​യ​ൻ...

ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ വ​നി​ത സിം​ഗി​ൾ​സ്: മു​ഗു​രു​സ x കെ​നി​ൻ ഫൈ​ന​ൽ

text_fields
bookmark_border
ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ വ​നി​ത സിം​ഗി​ൾ​സ്: മു​ഗു​രു​സ x കെ​നി​ൻ ഫൈ​ന​ൽ
cancel

മെ​ൽ​ബ​ൺ: വ​മ്പ​ൻ താ​ര​ങ്ങ​ൾ ഇ​ട​റി​വീ​ണ ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ വ​നി​ത സിം​ഗി​ൾ​സി​ൽ അ​പ്ര​തീ​ക്ഷി​ത താ​ര​ങ്ങ​ളു​ടെ ക​ലാ​ശ​പ്പോ​രാ​ട്ടം. ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ സീ​ഡ്​ ചെ​യ്യ​പ്പെ​ടാ​ത്ത ഗാ​ർ​ബി​നെ മു​ഗുരുസ​ക്കെ​തി​രെ റാ​ക്ക​റ്റേ​ന്തു​ന്ന​ത്​ അ​തി​ശ​യ​ക്കു​തി​പ്പു​മാ​യി ക​ന്നി ഗ്രാ​ൻ​ഡ്​​സ്ലാം ഫൈ​ന​ലി​ലെ​ത്തി​യ സോ​ഫി​യ കെ​നി​ൻ.

ര​ണ്ടു​ത​വ​ണ ഗ്രാ​ൻ​ഡ്​​സ്ലാം ജേ​ത്രി​യാ​ണെ​ങ്കി​ലും മെ​ൽ​ബ​ൺ പാ​ർ​ക്കി​െ​ല സാ​ധ്യ​ത പ​ട്ടി​ക​യി​ൽ മു​ഗുരു​സ​ക്ക്​ സ്​​ഥാ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. ഫോം ​ന​ഷ്​​ട​മാ​യി റാ​ങ്കി​ങ്ങി​ൽ ഏ​റെ പി​ന്നാ​ക്കം ​േപാ​യ സ്​​പെ​യി​ൻ താ​രം സെ​മി​ഫൈ​ന​ലി​ൽ നാ​ലാം സീ​ഡ്​ സി​മോ​ണ ഹാ​ലെ​പി​നെ ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ മു​ട്ടു​കു​ത്തി​ച്ചു.

സ്​​കോ​ർ: 7-6 (10/8), 7-5. 2010ൽ ​ജ​സ്​​റ്റി​ൻ ഹെ​നി​നു​ശേ​ഷം സീ​ഡ്​ ചെ​യ്യ​പ്പെ​ടാ​ത്ത ഒ​രു ക​ളി​ക്കാ​രി ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ സിം​ഗി​​ൾ​സ്​ ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്​ ഇ​താ​ദ്യ​മാ​ണ്. മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​മാ​യ മു​ഗുരുസ റാ​ങ്കി​ങ്ങി​ൽ ഇ​പ്പോ​ൾ 32ാം സ്​​ഥാ​ന​ത്താ​ണ്. ഹാ​ലെ​പും മു​ഗുരുസ​യും നേ​ര​ത്തേ ഫ്ര​ഞ്ച്​​ ഓ​പ​ണി​ലും വിം​ബി​ൾ​ഡ​ണി​ലും കി​രീ​ടം ചൂ​ടി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​ക്കാ​രി​യാ​യ കെ​നി​ൻ 14ാം സീ​ഡ്​ താ​ര​മാ​യാ​ണ്​ റോ​ഡ്​ ലേ​വ​ർ അ​റീ​ന​യി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ആ​ദ്യ​റൗ​ണ്ടി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വും ആ​തി​ഥേ​യ​രു​ടെ പ്ര​തീ​ക്ഷ​യു​മാ​യ ആ​ഷ്​​ലി ബാ​ർ​തി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ കെ​നി​ൻ ക​ന്നി​ഫൈ​ന​ലി​ലെ​ത്തി​യ​ത്. സ്​​കോ​ർ: 7-6 (8/6), 7-5.

നാ​ട്ടു​കാ​രി​യാ​യ 15കാ​രി കോ​കോ ഗ​ഫി​​​െൻറ വി​സ്​​മ​യ​ക്കു​തി​പ്പി​ന്​ ക​ടി​ഞ്ഞാ​ണി​ട്ട്​ സെ​മി​യി​ലെ​ത്തി​യ കെ​നി​ൻ, ബാ​ർ​തി​ക്കെ​തി​രെ​യും ച​ങ്കു​റ​പ്പോ​ടെ പോ​രാ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australian opensports newsmuguraza
News Summary - australian open women singles
Next Story