Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഒന്നാം സ്ഥാനക്കാരിയെ...

ഒന്നാം സ്ഥാനക്കാരിയെ കീഴടക്കി; വോ​സ്​​നി​യാ​കി​ക്ക്​ ക​ന്നി ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ടം

text_fields
bookmark_border
ഒന്നാം സ്ഥാനക്കാരിയെ കീഴടക്കി; വോ​സ്​​നി​യാ​കി​ക്ക്​ ക​ന്നി ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ടം
cancel

മെ​ൽ​ബ​ൺ: വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ഒ​ന്നാം റാ​ങ്ക്​ തൊ​ട്ടി​ട്ടും ഗ്രാ​ൻ​ഡ്​​​സ്ലാം കി​രീ​ട​ങ്ങ​ൾ കി​ട്ടാ​ക്ക​നി​യാ​യി തു​ട​ർ​ന്ന​ ഡെ​ന്മാ​ർ​ക്​ താ​രം ക​രോ​ലി​ൻ വോ​സ്​​നി​യാ​കി ഒ​ടു​വി​ൽ ശ​രി​ക്കും ഒ​ന്നാം ന​മ്പ​റാ​യി. ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ വ​നി​ത സിം​ഗ്​​ൾ​സ്​ ക​ലാ​ശ മ​ത്സ​ര​ത്തി​ലെ ര​ണ്ടു​മ​ണി​ക്കൂ​ർ 49 മി​നി​റ്റ്​ നീ​ണ്ട ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഒ​ന്നാം സ്വീ​ഡ്​ സി​മോ​ണ ഹാ​ലെ​പി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട്​ സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ (7-6, 3-6, 6-4) വോ​സ്​​നി​യാ​കി ക​ടം​തീ​ർ​ത്ത​ത്. എ.​ടി.​പി ​റാ​ങ്കി​ങ്ങി​ൽ ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഒ​ന്നാം സ്​​ഥാ​ന​വും ഇ​തോ​ടെ അ​വ​ർ​ക്ക്​ സ്വ​ന്തം.

ര​ണ്ടു​ത​വ​ണ ഫൈ​ന​ലി​െ​ല​ത്തി​യി​ട്ടും ഇ​നി​യും ഗ്രാ​ൻ​ഡ്​​സ്ലാം നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നാ​വാ​ത്ത​തി​ന്​ പ​ഴി​യേ​റെ കേ​ട്ട ആ​ദ്യ സ്വീ​ഡു​കാ​രാ​യ ര​ണ്ടു താ​ര​ങ്ങ​ൾ ക​ന്നി​ക്കി​രീ​ടം തേ​ടി പോ​രി​നി​റ​ങ്ങി​യ​പ്പോ​ൾ ആ​വേ​ശം വാ​നോ​ള​മാ​യി​രു​ന്നു. ആദ്യ സെറ്റി വോ​സ്​​നി​യാ​കി 3-0ത്തി​ന്​ മു​ന്നി​ലായിരുന്നെങ്കിലും ടൈബ്രേക്കറിലായിരുന്നു ജയം. പൊ​രു​തി​യി​ട്ടും ഒ​ന്നാം സെ​റ്റ് ന​ഷ്​​ട​മാ​യ​തി​​െൻറ ക്ഷീ​ണം​തീ​ർ​ത്ത്​ ക​ളി​ച്ച സി​മോ​ണ ര​ണ്ടാം സെ​റ്റ്​ സ്വ​ന്ത​മാ​ക്കി.


നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന സെ​റ്റി​ൽ പോ​രാ​ട്ടം ഇ​ഞ്ചോ​ടി​ഞ്ചാ​യി. സ​ർ​വ്​ ബ്രേ​ക്ക്​ ചെ​യ്​​ത ക​രോ​ലി​ൻ 2-0ത്തി​ന്​ ലീ​ഡ്​ നേ​ടി​യ ശേ​ഷ​മേ സി​മോ​ണ​ക്ക്​ ഒ​രു പോ​യ​ൻ​റ്​ സ്വ​ന്ത​മാ​ക്കാ​നാ​യു​ള്ളൂ. ശേ​ഷം മൂ​ന്ന്​ പോ​യ​ൻ​റ്​ തു​ട​ർ​ച്ച​യാ​യി നേ​ടി 3-4ന്​ ​സി​മോ​ണ ലീ​ഡ്​ പി​ടി​ച്ചു. പി​ന്നീ​ട്​ ക​ളി സ്​​പ്രി​ൻ​റ്​ മ​ത്സ​രം​പോ​ലെ ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. അ​ഡ്വാ​ൻ​സ്​ മാ​റി​മ​റി​ഞ്ഞ നി​മി​ഷ​ങ്ങ​ൾ. ഒ​ടു​വി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന്​ ​പോ​യ​ൻ​റും നേ​ടി​ കി​രീ​ടം ഉ​റ​പ്പി​ച്ചു.2009ലെ ​യു.​എ​സ്​ ഒാ​പ​ണു ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ വോ​സ്​​നി​യാ​കി ഗ്രാ​ൻ​ഡ്​​ സ്ലാം ​ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australian openSimona HalepCaroline WozniackiGrand Slam title
News Summary - Australian Open: Caroline Wozniacki beats Simona Halep to win first Grand Slam title
Next Story