Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവാവ്റിങ്കയെ കീഴടക്കി...

വാവ്റിങ്കയെ കീഴടക്കി ഫെഡറർ കലാശപ്പോരിന്

text_fields
bookmark_border
വാവ്റിങ്കയെ കീഴടക്കി ഫെഡറർ കലാശപ്പോരിന്
cancel

മെൽബൺ: സ്റ്റാൻ വാവ്റിങ്കയെ കീഴടക്കി സൂപ്പർതാരം റോജർ ഫെഡറർ ആസ്ട്രേലിയൻ ഒാപൺ പുരുഷ സിംഗ്ൾസ് ഫൈനലിലെത്തി.  നാലാം സീഡ് താരമായ വാവ്റിങ്കയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സ്വിസ് താരം കീഴടക്കിയത്. 2014ലെ വിജയിയായ വാവ്റിങ്കയെ 7-5, 6-3, 1-6, 4-6, 6-3 എന്ന സ്കോറിനാണ് സെമി ഫൈനലിൽ കീഴടക്കിയത്. മത്സരം മൂന്നു മണിക്കൂറും നാല് മിനിറ്റും നീണ്ടുനിന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റാഫേൽ നദാലോ ഗ്രിഗിയർ ദിമിത്രേവോ ഫെഡററിന് എതിരാളിയായി എത്തും.

നാല് പ്രാവശ്യം ആസ്ട്രേലിയൻ ഒാപൺ നേടിയിട്ടുള്ള ഫെഡറർ അഞ്ചാം കിരീടമാണ് മെൽബണിൽ ലക്ഷ്യമിടുന്നത്. 2015ലെ യു.എസ് ഓപ്പണിനു ശേഷമുള്ള ഫെഡററുടെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനൽ പ്രവേശമാണിത്. അന്ന് സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ചിനോട് ഫെഡറർ തോറ്റിരുന്നു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australian open 2017
News Summary - AusOpen
Next Story