Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഇന്ത്യക്ക്​ ഏഷ്യൻ...

ഇന്ത്യക്ക്​ ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി

text_fields
bookmark_border
ഇന്ത്യക്ക്​ ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി
cancel

കൗണ്ടന്‍:  ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്​. കലാശപ്പോരാട്ടത്തിൽ പാരമ്പര്യവൈരികളായ പാകിസ്താനെ 3-2 ന്​ തോൽപിച്ചാണ്​ ഇന്ത്യ ഏഷ്യൻ ​േജതാക്കളായത്​. രണ്ടു ഗോളുകൾക്കു പിന്നിട്ടുനിന്ന പാകിസ്​താൻ തിരിച്ചടിച്ച്​ സമനില പിടിച്ചെങ്കിലും നിർണായക ഗോളിലൂടെ ഇന്ത്യ വിജയം ഉറപ്പിച്ചു.

നിലവിലെ ​ചാമ്പ്യന്മാരും പാരമ്പര്യ ൈ​വരികളുമായ പാകിസ്​താനെതിരെ തുടക്കം മുതൽ ഇന്ത്യ ആക്രമണ ശൈലിയാണ്​ പുറത്തെടുത്തത്​. 18–ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി കോർണർ വലയിലെത്തിച്ച്​ രൂപീന്ദർ പാൽ സിങ്ങാണ്​ ഇന്ത്യക്ക് മുൻതൂക്കം നൽകിയത്. അഞ്ചു മിനുട്ടിന്​ശേഷം സർദാർ സിങ്ങി​െൻറ തകർപ്പൻ പാസ് അഫാൻ യൂസഫ് പാക് വലയിലെത്തിച്ചു. 26ാം മിനുട്ടിൽ പെനാൽട്ടി കോർണർ ഇന്ത്യൻ വലയിലെത്തിച്ച്​ അലീം ബിലാലും 38–ാം മിനുട്ടിൽ ഇന്ത്യൻ വല ചലിപ്പിച്ച്​ അലി ഷാനും അലി ഷാൻ സമനില ഗോളും നേടി. രമൺദീപിന്റെ തകർപ്പൻ പാസ് നിക്കിൻ തിമ്മയ്യ പോസ്റ്റിലേക്ക് അടിച്ചുകയറ്റി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. പിന്നാലെ പാകിസ്​താന്​ പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ഇത്​ രണ്ടാം തവണയാണ്​ ഇന്ത്യ ചാമ്പ്യൻസ്​ ട്രോഫി കിരീടം നേടുന്നത്​. 2011ല്‍ പാകിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി പ്രഥമ ചാമ്പ്യന്മാരായ ഇന്ത്യ 2012 ഫൈനലില്‍ പാകിസ്താനോട് തോറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Champions Trophy Hockey
News Summary - Asian Champions Trophy Hockey India Beat Pakistan
Next Story