Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightറാക്കറ്റെടുക്കാതെ...

റാക്കറ്റെടുക്കാതെ മഡ്രിഡ്​ ഓപൺ ജേതാവായി ആൻഡി മറെ 

text_fields
bookmark_border
റാക്കറ്റെടുക്കാതെ മഡ്രിഡ്​ ഓപൺ ജേതാവായി ആൻഡി മറെ 
cancel

പാരിസ്​: കോവിഡ്​ 19 മൂലം കളിക്കളങ്ങൾ അടച്ചുപൂട്ടിയതോടെ കളികളെല്ലാം ഓൺലൈനാണ്​. ടെന്നിസ്​ താരങ്ങൾക്കായി സംഘടിപ്പിച്ച വെർച്വൽ (ഓൺലൈൻ) മഡ്രിഡ്​ ഓപണിൽ ബ്രിട്ടൻെറ ആൻഡി മറെ ജേതാവായി. ഫൈനലിൽ ബെൽജിയത്തിൻെറ ഡേവിഡ്​ ഗോഫിനെ 7-6 (5)നാണ്​​ മറെ പരാജയപ്പെടുത്തിയത്​. എന്നാൽ കളിയുടെ നാടകീയത നിറഞ്ഞുനിന്നത്​ സെമിഫൈനലിലായിരു​ന്നു. 
സെമിഫൈനലിൽ അർജൻറീന താരം ഡീഗോ ഷ്വാട്​സ്​മാ​ന്​ കണക്ഷൻ നഷ്​ടമായതിനെത്തുടർന്ന്​ വാക്കോവറിലൂടെയാണ്​ മുൻ ലോക ഒന്നാം നമ്പർ താരമായ മറെ കലാശക്കളിക്ക്​ അർഹത നേടിയത്​. 

സാ​ങ്കേതിക തടസം നേരിട്ടതിനെത്തുടർന്ന്​ മത്സരം മുഴുമിപ്പിക്കാൻ ഷ്വാട്​സ്​മാന്​ സാധിക്കാത്തതിനാൽ മറെ ഫൈനലിലേക്ക്​ മുന്നേറിയതായി സംഘാടകർ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. വനിത വിഭാഗത്തിൽ ഫ്രാൻസിൻെറ ഫിയോന ഫെറോയെ തോൽപിച്ച്​ നെതർലൻഡ്​സിൻെറ കികി ബെർട്ടൻസ്​ ജേത്രിയായി. 

മ​െറക്കും ബെർട്ടൻസിനും 150,000 യൂറോ (ഏകദേശം 1.24 കോടി രൂപ) സമ്മാനമായി ലഭിക്കും. എന്നിരുന്നാലും ഇതിൽ വലിയൊരു പങ്ക്​ കോവിഡ്​ മൂലം ബുദ്ധിമുട്ടിലായ റാങ്കിങ്​ കുറഞ്ഞ താരങ്ങളെ സഹായിക്കാനായി വിനിയോഗിക്കും.  

മഹാമാരിയെത്തുടർന്ന്​ റദ്ദാക്കിയ മഡ്രിഡ് ഓപ്പണിനു പകരമാണ് ഓൺലൈനായി മത്സരമൊരുക്കിയത്​. 
വിഡിയോ ഗെയിം കൺസോൾ ഉപയോഗിച്ച് വീട്ടിലിരുന്നാണ്​ താരങ്ങൾ ടൂർണമ​െൻറിൽ മാറ്റുരച്ചത്. പുരുഷ, വനിതാ വിഭാഗങ്ങളിലായി 32 താരങ്ങൾ പ​ങ്കെടുത്തു. നദാലിനെക്കൂടാതെ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാൽ, സ്​റ്റിഫാനോസ്​ സിറ്റ്​സിപാസ്​, ഡേവിഡ്​ ഗോഫിൻ, കരൻ കച്​നോവ്​, ജോൺ ഇസ്​നർ എന്നീ മുൻനിര താരങ്ങൾ ടൂർണമ​െൻറിൽ പ​ങ്കെടുത്തിരുന്നു. ക്വാർട്ടറിൽ മറെയോട്​ പരാജയപ്പെട്ടാണ്​ നദാൽ പുറത്തായത്​. ആഞ്ചലിക്​ കെർബറും കികി ബെർട്ടൻസുമാണ്​ പ​ങ്കെടുത്ത പ്രധാന വനിത താരങ്ങൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadalandy murraytennisMadrid Opensports newsVirtual gamekiki bertens
News Summary - Andy Murray wins Virtual Madrid Open title- sports
Next Story