ടെന്നീസിൽ നിന്ന്​ വിരമിക്കൽ പ്രഖ്യാപിച്ച്​ മറെ

12:02 PM
11/01/2019

മെ​ൽ​ബ​ൺ: ബ്രി​ട്ട​​െൻറ ഗ്രാ​ൻ​ഡ്​​സ്ലാം ചാ​മ്പ്യ​നും മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​റു​മാ​യ ആ​ൻ​ഡി മ​റെ ​ക​ളി മ​തി​യാ​ക്കു​ന്നു. പ​രി​ക്കി​​െൻറ വേ​ദ​ന​യെ തോ​ൽ​പി​ക്കാ​​നാ​വാ​തെ വ​ല​യു​ന്ന താ​രം സീ​സ​ണി​ലെ വിം​ബ്​​ൾ​ഡ​ൺ പോ​രാ​ട്ട​ത്തോ​ടെ ക​ളം​വി​ടു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ്​ ടെ​ന്നി​സ്​ ലോ​ക​ത്തെ ഞെ​ട്ടി​ച്ച വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം. ‘ജൂ​ൺ-​ജൂ​ൈ​ല​യി​ലെ വിം​ബ്​​ൾ​ഡ​ണോ​ടെ ടെ​ന്നി​സ്​ അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. പ​ക്ഷേ, ഇ​നി​യും നാ​ല്​-​അ​ഞ്ച്​ മാ​സം ക​ളി​ക്കാ​നാ​വു​മെ​ന്ന്​ ഉ​റ​പ്പി​ല്ല’ -മെ​ൽ​ബ​ണി​ലെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​റെ പ​റ​ഞ്ഞു.

ഒ​രു സീ​സ​ണി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ക​ഴി​ഞ്ഞ യു.​എ​സ്​ ഒാ​പ​ണോ​ടെ തി​രി​ച്ചെ​ത്തി​യ താ​രം ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്താ​യി​രു​ന്നു. ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ ആ​ദ്യ റൗ​ണ്ടി​ൽ തി​ങ്ക​ളാ​ഴ്​​ച കോ​ർ​ട്ടി​ലി​റ​ങ്ങു​മെ​ങ്കി​ലും എ​ത്ര​മാ​ത്രം മു​ന്നേ​റു​മെ​ന്ന്​ ഉ​റ​പ്പി​ല്ലാ​തെ​യാ​ണ്​ താ​രം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച​ത്. വേ​ദ​ന പി​ന്തു​ട​രു​ക​യാ​ണെ​ങ്കി​ൽ  ടെ​ന്നി​സി​ലെ ബ്രി​ട്ടീ​ഷ്​ സൂ​പ്പ​ർ​താ​ര​ത്തി​​െൻറ അ​വ​സാ​ന ഗ്രാ​ൻ​ഡ്​​സ്ലാ​മാ​വും ഇ​ത്. 
 


ബ്രി​ട്ട​​െൻറ മ​റെ
മൂ​ന്ന്​ ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ട​മ​ണി​ഞ്ഞ ആ​​ൻ​ഡി മ​റെ, എ​ട്ടു ത​വ​ണ റ​ണ്ണ​ർ അ​പ്പാ​യി​രു​ന്നു. ര​ണ്ട്​ ഒ​ളി​മ്പി​ക്​​സ്​ സ്വ​ർ​ണം നേ​ടി. ഗ്രാ​ൻ​ഡ്​​സ്ലാ​മു​ക​ളു​ടെ സെ​മി​യി​ലും ഫൈ​ന​ലി​ലു​മാ​യി പ​ല​വ​ട്ടം വീ​ണു​പോ​യ​ശേ​ഷം 2012 യു.​എ​സ്​ ഒാ​പ​ണി​ൽ ദ്യോ​കോ​വി​ചി​നെ വീ​ഴ്​​ത്തി​യാ​ണ്​ ആ​ദ്യ കി​രീ​ട​മ​ണി​യു​ന്ന​ത്. അ​ന്ന്​ ച​രി​ത്ര​വു​മെ​ഴു​തി. 1977ന്​ ​ശേ​ഷം ​ഒ​രു ഗ്രാ​ൻ​ഡ്​​സ്ലാം വി​ജ​യ​ത്തി​നാ​യി കൊ​തി​ച്ച ബ്രി​ട്ട​​െൻറ ​െഎ​തി​ഹാ​സി​ക ചാ​മ്പ്യ​ൻ പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു അ​ത്. തു​ട​ർ​ന്ന്​ 2013, 2016 വിം​ബ്​​ൾ​ഡ​ണും നേ​ടി. നേ​ടി​യ​വ​യെ​ക്കാ​ൾ ന​ഷ്​​ട​പ്പെ​ട്ട കി​രീ​ട​ങ്ങ​ൾ​കൊ​ണ്ടാ​ണ്​ മ​റെ ​ആ​രാ​ധ​ക മ​ന​സ്സി​ലെ ഇ​ഷ്​​ട​ക്കാ​ര​നാ​യ​ത്.

റോ​ജ​ർ ഫെ​ഡ​റ​ർ, ​റ​ഫേ​ൽ ന​ദാ​ൽ, നൊ​വാ​ക്​ ദ്യോ​കോ​വി​ച്​ തു​ട​ങ്ങി​യ ഇ​തി​ഹാ​സ​താ​ര​ങ്ങ​ളു​ടെ സ​മ​കാ​ലി​ക​നാ​യ മ​റെ​ക്ക്​ ഇ​വ​ർ​ക്കി​ട​യി​ലെ പോ​രാ​ട്ട​ത്തി​ൽ കി​രീ​ട​മി​ല്ലാ​ത്ത രാ​ജ​കു​മാ​ര​നാ​വാ​നാ​യി​രു​ന്നു  വി​ധി. ഇ​തി​നി​ടെ​യാ​ണ്​ പ​രി​ക്ക്​ വി​ല്ല​ൻ വേ​ഷ​മ​ണി​യു​ന്ന​ത്. 2017 യു.​എ​സ്​ ഒാ​പ​ണി​ൽ ഇ​ടു​പ്പി​ലെ പ​രി​ക്ക്​ കാ​ര​ണം പി​ൻ​വാ​ങ്ങി​യ താ​രം തൊ​ട്ടു​പി​ന്നാ​ലെ ശ​സ്​​ത്ര​ക്രി​യ​ക്കും വി​ധേ​യ​നാ​യി. ദീ​ർ​ഘാ​ക​ല​ത്തെ വി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ്​ ക​ഴി​ഞ്ഞ യു.​എ​സ്​ ഒാ​പ​ണി​ൽ കോ​ർ​ട്ടി​ലി​റ​ങ്ങി​യ​ത്. 
 

മത്സരത്തിനിടെ ആന്‍ഡി മറെ പേശീവേദനയെ തുടര്‍ന്ന് കോര്‍ട്ടില്‍ വീണപ്പോള്‍ (ഫയൽ ഫോട്ടോ)
 


‘20 മാ​സം വേ​ദ​ന​യി​ലാ​യി​രു​ന്നു എ​​െൻറ ലോ​കം. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​ണ്​ ക​ളി​ച്ച്​ തു​ട​ങ്ങി​യ​ത്. പ​ക്ഷേ, എ​നി​ക്ക്​ സ​ന്തോ​ഷം പ​ക​രും വി​ധം ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. വി​ര​മി​ച്ചാ​ലും വേ​ദ​ന​യി​ല്ലാ​തെ ജീ​വി​ക്കാ​ൻ ഒ​രു ശ​സ്​​ത്ര​ക്രി​യ​കൂ​ടി വേ​ണ​മെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​രു​ടെ നി​ർ​ദേ​ശം’ -മ​റെ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ക​ണ്ണീ​ർ​കൊ​ണ്ട്​ പ​ല​ത​വ​ണ മ​റെ​യു​ടെ വാ​ക്കു​ക​ൾ മു​റി​ഞ്ഞു. ടെന്നിസ്​ താരങ്ങളായ ആ​ൻ​ഡി റോ​ഡി​ക്, മാ​ർ​ടി​ൻ ഡെ​പോ​ട്രോ, സാ​നി​യ മി​ർ​സ, ബി​ല്ലി ജീ​ൻ കി​ങ്, കിം ​ൈ​ക്ല​സ്​​റ്റേ​ഴ്​​സ് തു​ട​ങ്ങി​യ​വ​ർ പി​ന്തു​ണ​യും ആ​ശം​സ​യും അ​റി​യി​ച്ചു.

Loading...
COMMENTS