Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡേവിസ് കപ്പ്:  മഹേഷ് ഭൂപതി ഇന്ത്യന്‍ നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍

text_fields
bookmark_border
ഡേവിസ് കപ്പ്:  മഹേഷ് ഭൂപതി ഇന്ത്യന്‍ നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍
cancel
ന്യൂഡല്‍ഹി: ഡേവിസ് കപ്പ് ഏഷ്യ-ഓഷ്യാനിയ ഗ്രൂപ് ഒന്നിനുള്ള ഇന്ത്യന്‍ ടീമിന്‍െറ നോണ്‍ പ്ളെയിങ് ക്യാപ്റ്റനായി മഹേഷ് ഭൂപതി. ദീര്‍ഘകാലമായി ഈ പദവി വഹിച്ച ആനന്ദ് അമൃത്രാജിനെ ഒഴിവാക്കിയാണ് മുന്‍ ഗ്രാന്‍ഡ്സ്ളാം ജേതാവ് കൂടിയായ ഭൂപതിയെ നിയമിക്കുന്നത്. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെ ന്യൂസിലന്‍ഡിനെതിരെ പുണെയിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍. സ്ഥാനമൊഴിയുന്ന അമൃത്രാജിന് മികച്ച യാത്രയയപ്പൊരുക്കിയാവും ഭൂപതി പുതിയ ക്യാപ്റ്റനാവുകയെന്ന് അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍ (എ.ഐ.ടി.എ) സെക്രട്ടറി ജനറല്‍ ഹിരണ്‍മോയ് ചാറ്റര്‍ജി അറിയിച്ചു. എല്ലാവര്‍ക്കും അവസരം ലഭിക്കണമെന്നതിനാലാണ് ക്യാപ്റ്റനെ മാറ്റുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ‘ഭൂപതിയോട് സംസാരിച്ചു. പദവി ഏറ്റെടുക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്’ -ചാറ്റര്‍ജി പറഞ്ഞു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AITA put Mahesh Bhupathi in the hot seat
Next Story