Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നദാലിന് ഇരട്ടസെഞ്ച്വറി

text_fields
bookmark_border
  • ദ്യോകോവിച്, നദാല്‍, സെറിന മൂന്നാം റൗണ്ടില്‍
നദാലിന് ഇരട്ടസെഞ്ച്വറി
cancel

പാരിസ്: ഗ്രാന്‍ഡ്സ്ളാമിലെ 200ാം ജയവുമായി കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍െറ കുതിപ്പ്. ഫ്രഞ്ച് ഓപണ്‍ രണ്ടാം റൗണ്ടില്‍ അര്‍ജന്‍റീനയുടെ ഫകുന്‍ഡോ ബാഗ്നിസിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് നദാല്‍ നാഴികക്കല്ല് പിന്നിട്ടത്. സ്കോര്‍: 6-3, 6-0, 6-3. മൂന്നാം റൗണ്ടില്‍ മാഴ്സല്‍ ഗ്രനോള്‍സാണ് എതിരാളി.

ഇരട്ടസെഞ്ച്വറി ക്ളബില്‍ ഇടം നേടുന്ന പുരുഷ ടെന്നിസിലെ എട്ടാമനായി നദാല്‍. 302 ജയം നേടിയ റോജര്‍ ഫെഡററാണ് ഗ്രാന്‍ഡ്സ്ളാമിലെ കൂടുതല്‍ ജയത്തിനുടമ. നൊവാക് ദ്യോകോവിച്ചും മറ്റൊരു നാഴികക്കല്ല് കുറിച്ചു. രണ്ടാം റൗണ്ടില്‍  സ്റ്റീവ് ഡാര്‍സിസിനെ 7-5, 6-3, 6-4 സ്കോറിന് തോല്‍പിച്ച ദ്യോകോവിച് ടൂര്‍ണമെന്‍റിലെ 50ാം ജയമാണ് സ്വന്തമാക്കിയത്. 2013 വിംബ്ള്‍ഡണില്‍ ദ്യോകോവിച്ചിനെ അട്ടിമറിച്ച താരത്തിനെതിരെ കരുതലോടെയായിരുന്നു ഒന്നാം നമ്പറുകാരന്‍െറ തുടക്കം. വനിതാ സിംഗ്ള്‍സില്‍ സെറീന വില്യംസ്, അന ഇവാനോവിച്, സുവാരസ് നവറോവ എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു. മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസ് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story