Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷറപോവയെ ശിക്ഷിക്കണം –നദാല്‍

text_fields
bookmark_border
ഷറപോവയെ ശിക്ഷിക്കണം –നദാല്‍
cancel

ഇന്ത്യന്‍ വെല്‍സ്: മരുന്നടി വിവാദത്തില്‍പെട്ട വനിതാ ടെന്നിസ് താരം മരിയ ഷറപോവയെ ശിക്ഷിക്കണമെന്ന് റാഫേല്‍ നദാല്‍. ഷറപോവക്ക് തെറ്റ് സംഭവിച്ചു. അവര്‍ ഒഴിവാക്കേണ്ടതായിരുന്നു ഇത്. അതുകൊണ്ടുതന്നെ അവര്‍ പരിണതഫലങ്ങള്‍ അനുഭവിക്കണം.

മരുന്നടിയില്‍പെട്ട ഷറപോവയെപ്പോലുള്ള താരങ്ങളെ ശിക്ഷിക്കുന്നത് മറ്റു താരങ്ങള്‍ക്ക് മാതൃകയാകുമെന്നും നദാല്‍ പറഞ്ഞു. താരങ്ങള്‍ കായികരംഗത്തെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം. തന്‍െറ കരിയറില്‍ നിരവധി പരിക്കുകളുണ്ടായിട്ടുണ്ടെങ്കിലും പെട്ടെന്ന് തിരിച്ചത്തൊന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ല. സ്പോര്‍ട് സമൂഹത്തിനും കുട്ടികള്‍ക്കും മാതൃകയാണ്. അതുകൊണ്ടുതന്നെ താരങ്ങള്‍ സംശുദ്ധരാകണം. സ്പാനിഷ് താരങ്ങളുടെ ഡോക്ടര്‍മാര്‍ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തുന്നവരാണെന്നും നദാല്‍ പറഞ്ഞു.

ഷറപോവയുടെ വെളിപ്പെടുത്തല്‍ തന്നെ ഞെട്ടിച്ചെന്ന് പെട്ര ക്വിറ്റോവ പറഞ്ഞു. നിരോധിത മരുന്നുകളുടെ പട്ടിക സൂക്ഷ്മമായി നോക്കാത്തത് ഷറപോവയുടെ വലിയ മണ്ടത്തമാണെന്നും ക്വിറ്റോവ വ്യക്തമാക്കി. ടെന്നിസ് ലോകത്തിന് സങ്കടകരമായ ദിനം എന്നായിരുന്നു അഗ്നീസ്ക റഡ്വാന്‍സ്കയുടെ പ്രതികരണം.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story