Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷറപോവയുടെ ധൈര്യത്തെ പ്രശംസിച്ച് സെറീന വില്യംസ്
text_fieldsbookmark_border
മിഷിഗൺ: മരുന്നടി വിവാദത്തില്‍പെട്ട് മരിയ ഷറപോവയുടെ ധൈര്യത്തെ പ്രശംസിച്ച് ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് രംഗത്തത്തെി. ഷറപോവയുടെ വെളിപ്പെടുത്തലില്‍ കായികലോകം ഞെട്ടിയെന്നും എന്നാല്‍, അവരുടെ വെളിപ്പെടുത്തല്‍ സത്യസന്ധമായിരുന്നെന്നുമാണ് സെറീന പറഞ്ഞത്. കഴിഞ്ഞദിവസമാണ് ഷറപോവ കായികലോകത്തെ ഞെട്ടിച്ച് താന്‍ മരുന്നടി പരിശോധനയില്‍ പരാജയപ്പെട്ടെന്ന് സമ്മതിച്ച് കുറ്റസമ്മതം നടത്തിയത്. നിരന്തരമായ പനിക്കും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും കഴിഞ്ഞ 10 വര്‍ഷമായി താന്‍ ഉപയോഗിച്ചിരുന്ന മെല്‍ഡോണിയം എന്ന മരുന്ന് ജനുവരിയില്‍ ഉത്തേജകമരുന്ന് പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അറിഞ്ഞിരുന്നില്ളെന്നായിരുന്നു ഷറപോവയുടെ ന്യായീകരണം.
Next Story
