Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരുമാനം; ഷറപോവയെ മറികടന്ന് സെറീന

text_fields
bookmark_border
  • 11 വര്‍ഷമായി ഷറപോവയായിരുന്നു ഒന്നാം സ്ഥാനത്ത്
വരുമാനം; ഷറപോവയെ മറികടന്ന് സെറീന
cancel

ലോസ് ആഞ്ചലസ്: ഫ്രഞ്ച് ഓപണ്‍ ഫൈനലില്‍ മുഗുരുസയോട് അടിയറവ് പറഞ്ഞെങ്കിലും വരുമാനത്തിന്‍െറ കാര്യത്തില്‍ സെറീന വില്യംസിന് നേട്ടം. പ്രതിവര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന വനിതാ താരമെന്ന മരിയ ഷറപോവയുടെ റെക്കോഡാണ് സെറീന മറികടന്നത്. ഉത്തേജക മരുന്ന് വിവാദവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായതിനെ തുടര്‍ന്ന് വരുമാനം ഗണ്യമായി കുറഞ്ഞതോടെയാണ് 11 വര്‍ഷമായി ഷറപോവ നിലനിര്‍ത്തിയിരുന്ന ഒന്നാം സ്ഥാനം നഷ്ടമായത്. ഫോര്‍ബ്സ് മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ 12 മാസത്തിനിടെ സെറീനയുടെ വരുമാനം 192.98 കോടിയാണ്. എന്നാല്‍,  ഈ കാലഘട്ടത്തില്‍ ഷറപോവക്ക് സമ്പാദിക്കാനായത് 146.23 കോടി മാത്രം.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 46 കോടിയുടെ കുറവാണ് ഷറപോവയുടെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. മത്സരങ്ങളും വിജയങ്ങളും കുറവായിരുന്നുവെങ്കിലും പരസ്യവരുമാനമാണ് ഷറപോവയെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍, ഉത്തേജക വിവാദത്തെ തുടര്‍ന്ന് പല പ്രമുഖ കമ്പനികളും ഷറപോവയുമായുള്ള കരാര്‍ അവസാനിപ്പിച്ചു. 95 കോടി സമ്പാദിച്ച അമേരിക്കന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് താരം റോണ്ട റൂസിയാണ് മൂന്നാം സ്ഥാനത്ത്.
അതേസമയം, സമ്മാനത്തുകയുടെ കാര്യത്തില്‍ സെറീനയുടെ ഏഴയലത്തുപോലും ഒരു വനിതാ താരം ഇല്ല. കരിയറിലുടനീളം 518 കോടിയാണ് സെറീന സമ്മാനത്തുകയായി സ്വീകരിച്ചത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story