Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡബ്യൂ.ടി.എ ടെന്നിസ്: ജൊഹാന കോന്റകിന് ആദ്യ കിരീടം
text_fieldsbookmark_border
സാന്‍ഫ്രാന്‍സിസ്കോ: വീനസ് വില്യംസിനെ വീഴ്ത്തി ബ്രിട്ടന്‍െറ ജൊഹാന കോന്റക്ക് കരിയറിലെ ആദ്യ ഡബ്ള്യു.ടി.എ കിരീടം. മുന്‍ ജേതാവ് കൂടിയായ വീനസിനെ മൂന്നുസെറ്റ് മത്സരത്തിലാണ് 18ാം റാങ്കുകാരിയായ ജൊഹാന കീഴടക്കിയത്. സ്കോര്‍ 7-5, 5-7, 6-2. ആദ്യ സെറ്റില്‍ ടൈബ്രേക്കറിനൊടുവില്‍ ജയം കോന്റക്കായിരുന്നു. എന്നാല്‍, രണ്ടാം സെറ്റില്‍ രണ്ട് ബ്രേക് പോയന്റുമായി 4-1ന് ലീഡ്ചെയ്തെങ്കിലും വീനസ് തിരിച്ചടിച്ചു. ടൈബ്രേക്കറിലേക്ക് നീങ്ങിയ സെറ്റ് അമേരിക്കന്‍ താരം സ്വന്തമാക്കി. കരിയറിലെ 50ാം കിരീടത്തിനായിറങ്ങിയ വീനസിന് പക്ഷേ, അവസാന സെറ്റില്‍ അടിപതറി.
Next Story
