ഡേവിസ് കപ്പ് ഏഷ്യ-ഓഷ്യാനിയ ഗ്രൂപ് ഒന്ന്: മഴപ്പേടിയില്‍ ഇന്ത്യ കൊറിയക്കെതിരെ
text_fieldsചണ്ഡിഗഢ്: ഡേവിസ് കപ്പ് ടെന്നിസിന്‍െറ ഏഷ്യ-ഓഷ്യാനിയ ഗ്രൂപ് ഒന്നില്‍ ഇന്ത്യ വെള്ളിയാഴ്ച മുതല്‍ ദക്ഷിണ കൊറിയയെ നേരിടും. സോംദേവ് വര്‍മനും യുകി ഭാംബ്രിക്കും പരിക്കേറ്റതിനാല്‍ പുതുമുഖ താരമായ രാംകുമാര്‍ രാമനാഥനും സാകേത് മയ്നേനിയുമാണ് സിംഗ്ള്‍സില്‍ റാക്കറ്റേന്തുക. ഡബ്ള്‍സില്‍ ഒളിമ്പിക്സ് ജോടിയായ ലിയാണ്ടര്‍ പേസും രോഹന്‍ ബൊപ്പണ്ണയും ഇറങ്ങും. ഡേവിസ് കപ്പില്‍ അരങ്ങേറുന്ന രാംകുമാര്‍, സിയോന്‍ ചാങ് ഹോങ്ങിനെയും സാകേത് മയ്നേനി, യോങ് ക്യു ലിമ്മിനെയും ആദ്യ സിംഗ്ള്‍സില്‍ നേരിടും. കഴിഞ്ഞദിവസം തുടങ്ങിയ കനത്തമഴ മത്സരത്ത ബാധിക്കാനിടയുണ്ട്. വ്യാഴാഴ്ചയും ചണ്ഡിഗഢില്‍ മഴക്ക് കുറവുണ്ടായിരുന്നില്ല. രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ വില്ലനായാല്‍ ഒരുദിവസം കൂടി മത്സരങ്ങളുണ്ടാകും. അങ്ങനെയെങ്കില്‍ റിവേഴ്സ് സിംഗ്ള്‍സും ഡബ്ള്‍സും ഒരുമിച്ച് നടത്താനാണ് തീരുമാനം.
ആതിഥേയരുടെ താല്‍പര്യപ്രകാരം പുല്‍കോര്‍ട്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഒരാഴ്ചമുമ്പേ എത്തിയ കൊറിയക്കാര്‍ക്ക് പുല്‍കോര്‍ട്ട് ശരിക്കും വെല്ലുവിളിയാണ്. ഒന്നാം നമ്പര്‍ താരവും പുല്‍കോര്‍ട്ട് വിദഗ്ധനുമായ ഹ്യോണ്‍ ചുങ് ഇല്ലാത്തതും തിരിച്ചടിയാണ്. ഹ്യോണ്‍ ചുങ്ങിനെ പേടിച്ചാണ് ഇന്ത്യ പുല്‍കോര്‍ട്ട് ഒരുക്കിയിരിക്കുന്നത്. 2008ലാണ് ഇതിനുമുമ്പ് ഇന്ത്യ പുല്‍കോര്‍ട്ടുമായി ആതിഥ്യമരുളിയത്. അന്ന് ജപ്പാനെ 3-2ന് കീഴടക്കിയിരുന്നു. ചണ്ഡിഗഢില്‍ ഒരാഴ്ചമുമ്പ് എത്തിയെങ്കിലും പുല്‍കോര്‍ട്ടില്‍ പരിശീലിക്കാന്‍ കൊറിയക്ക് അവസരം കിട്ടിയിട്ടില്ല. ശനിയാഴ്ച ഡബ്ള്‍സില്‍ പേസ്-ബൊപ്പണ്ണ സഖ്യം ഹോങ് ചുങ്-യുന്‍ സിയോങ് ചാന്‍ ജോടിയെ നേരിടും. ഞായറാഴ്ചയാണ് റിവേഴ്സ് സിംഗ്ള്‍സ്. 2013ലെ ഏഷ്യ-ഓഷ്യാനിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയ, ഇന്ത്യയെ 4-1ന് തോല്‍പിച്ചിരുന്നു. ഒരു വര്‍ഷത്തിനുശേഷം ഇന്ത്യ 3-1ന് തിരിച്ചടിക്കുകയും ചെയ്തു. വിവാദങ്ങള്‍ക്കുശേഷം പേസും ബൊപ്പണ്ണയും ഒരുമിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒളിമ്പിസ്കില്‍ പേസിനെ ഡബ്ള്‍സില്‍ പങ്കാളിയാക്കേണ്ടെന്നായിരുന്നു ബൊപ്പണ്ണയുടെ ആവശ്യം.
എന്നാല്‍, ടെന്നിസ് അസോസിയേഷന്‍ ഇക്കാര്യം ചെവികൊണ്ടിരുന്നില്ല. തുടര്‍ന്നുണ്ടായ മുറിവുണങ്ങിയില്ളെങ്കില്‍ റിയോയിലും ഇന്ത്യക്ക് തിരിച്ചടിയാകും. അതേസമയം, പഴയ സംഭവങ്ങള്‍ ഓര്‍ത്തിരിക്കുന്ന സ്വഭാവം തനിക്കില്ളെന്നാണ് ബൊപ്പണ്ണ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
