Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷറപ്പോവക്ക് 600-ാം ജയം
text_fieldsbookmark_border
മെല്‍ബണ്‍: ടെന്നീസ് സുന്ദരി മരിയ ഷറപ്പോവക്ക് സിംഗിള്‍സ് കരിയറിലെ 600-ാം ജയം. ആസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സിൻെറ മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ ലൗറന്‍ ഡേവിസിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് ഷറപ്പോവ നേട്ടം സ്വന്തമാക്കിയത്. സ്കോർ-6-1, 6-7 (5-7), 6-0
ഇതോടെ ഷറപ്പോവ ആസ്ട്രേലിയന്‍ ഓപ്പണിൻെറ നാലാം റൗണ്ടില്‍ പ്രവേശിച്ചു. കരിയറില്‍ 600 ജയം നേടിയ 17-ാമത് വനിതാ താരമാണ് ഷറപ്പോവ. മത്സരം കാണാനെത്തിയ റോജർ ഫെഡറര്‍ കൈയടിച്ച് ഷറപ്പോവയെ പ്രോത്സാപ്പിച്ചു. മുൻ ഒന്നാം നമ്പർ താരമായ മരിയ അഞ്ച് തവണ ഗ്രാൻഡ് സ്ലാം നേട്ടം കൈവരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
