Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightമറെ, അസരെങ്ക മൂന്നാം...

മറെ, അസരെങ്ക മൂന്നാം റൗണ്ടില്‍; സാനിയ-ഹിംഗിസ് സഖ്യം രണ്ടാം റൗണ്ടില്‍

text_fields
bookmark_border
മറെ, അസരെങ്ക മൂന്നാം റൗണ്ടില്‍; സാനിയ-ഹിംഗിസ് സഖ്യം രണ്ടാം റൗണ്ടില്‍
cancel

മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണ്‍ രണ്ടാം റൗണ്ടില്‍ ബ്രിട്ടന്‍ താരം ആന്‍ഡി മറെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. രണ്ടാം സീഡായ മറെ ആസ്ട്രേലിയയുടെ ഗ്രോത്തിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-0, 6-4, 6-1. മറ്റൊരു മത്സരത്തില്‍ നാലാം സീഡ് സ്റ്റാന്‍ വാവ്റിങ്ക ചെക് താരം റാഡെക് സ്റ്റെപാനെക്കിനെ തോല്‍പിച്ച് മൂന്നാം റൗണ്ടില്‍ കടന്നു (6-2, 6-4, 6-4).
വനിതകളില്‍ ആഞ്ജലീനെ കെര്‍ബര്‍, വിക്ടോറിയ അസരെങ്ക, അന ഇവാനോവിക് എന്നിവരും മൂന്നാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തു. മോണ്ടിനെഗ്രോ താരമായ ഡോങ്ക കോവിനിക്കിനെ 6-1, 6-2 എന്ന സ്കോറിനാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം അസരെങ്ക തോല്‍പിച്ചത്.
വനിതാ ഡബ്ള്‍സില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സ-സ്വിസ് താരം മാര്‍ട്ടിന ഹിംഗിസ് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ഇരുവരുടെയും തുടര്‍ച്ചയായ 30ാമത്തെ വിജയമാണ് മെല്‍ബണിലേത്. കൊളംബിയന്‍-ബ്രിട്ടീഷ് സഖ്യമായ മരിയാന ഡുകെ-തെലിയാന പെരീര സഖ്യത്തെയാണ് 6-2, 6-3 എന്ന സ്കോറിന് തോല്‍പിച്ചത്. പുരുഷ ഡബ്ള്‍സില്‍ രോഹന്‍ ബൊപ്പണ്ണ സഖ്യവും രണ്ടാം റൗണ്ടില്‍ കടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australian open 2016
Next Story