Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightചെന്നൈയിൽ വാവ്റിങ്ക...

ചെന്നൈയിൽ വാവ്റിങ്ക കിരീടം നിലനിര്‍ത്തി

text_fields
bookmark_border
ചെന്നൈയിൽ വാവ്റിങ്ക കിരീടം നിലനിര്‍ത്തി
cancel


ചെന്നൈ: ചെന്നൈ ഓപണ്‍ ടെന്നിസില്‍ തുടര്‍ച്ചയായി മൂന്നാംവര്‍ഷവും കിരീടം നിലനിര്‍ത്തി സ്വിസ് താരം സ്റ്റാന്‍ വാവ്റിങ്ക. ഫൈനലില്‍ ബോര്‍ണ കോറിക്കിനെ 6-3, 7-5ന് തോല്‍പിച്ചാണ് വാവ്റിങ്ക കിരീടം നേടിയത്. ചെന്നൈ ഓപണില്‍ വാവ്റിങ്കയുടെ തുടര്‍ച്ചയായ 12ാം മത്സരവിജയവും 24 സെറ്റ് വിജയവുമായിരുന്നു ഇത്. ഒരു മണിക്കൂറും 44 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലായിരുന്നു വാവ്റിങ്കയുടെ ജയം. വലിയ വെല്ലുവിളികളില്ലാതെ ഒന്നാം സെറ്റ് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ഉജ്ജ്വലമായ പ്രകടനമാണ് ലോക 44ാം നമ്പര്‍ താരമായ ബോര്‍ണ കോറിക് കാഴ്ചവെച്ചത്. എന്നാല്‍, നിര്‍ണായക നിമിഷത്തില്‍ പോയന്‍റ് നേടി വാവ്റിങ്ക മത്സരം സ്വന്തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stan Wawrinkachennai open
Next Story