Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightദുബൈയിൽ വാവ്റിങ്ക...

ദുബൈയിൽ വാവ്റിങ്ക ജേതാവ്

text_fields
bookmark_border
ദുബൈയിൽ  വാവ്റിങ്ക ജേതാവ്
cancel

ദുബൈ: ലോക നാലാം നമ്പര്‍ താരം സ്റ്റാനിസ്ളാവ് വാവ്റിങ്കക്ക് ദുബൈ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം. തുടര്‍ച്ചയായ ഒമ്പതാം ഫൈനല്‍ ജയം സ്വന്തമാക്കിയ സ്വിറ്റ്സര്‍ലന്‍ഡ് താരം, സൈപ്രസുകാരന്‍ മാര്‍കോസ് ബാഗ്ദാതിസിനെ 6-4, 7-6 (15-13) സ്കോറിനാണ് ദുബൈയില്‍ വീഴ്ത്തിയത്.  ചാമ്പ്യന്‍ഷിപ്പിലെ ചരിത്രത്തിലെ ഏറ്റവുംമികച്ച ഇഞ്ചോടിച്ച് പോരാട്ടം കണ്ട ഫൈനല്‍ രണ്ട് മണിക്കൂറാണ് നീണ്ടുനിന്നത്. ടൈബ്രേക്കറില്‍ ഇരുതാരങ്ങളും കരുത്തുറ്റപോരാട്ടം കാഴ്ചവെച്ചു. 4-1ന് വാവ്റിങ്ക ഒരു ഘട്ടത്തില്‍ മുന്നില്‍ കയറിയെങ്കിലും ശക്തമായ പ്രതിരോധം തീര്‍ത്തതിന് ശേഷമാണ് 15-13ല്‍ ടൈബ്രേക്കര്‍ ബാഗ്ദാതിസ് വിട്ടുകൊടുത്തത്. 

വാവ്റിങ്കയുടെ കരിയറിലെ 13ാം കിരീടമാണിത്. ചെന്നൈ ഓപണ്‍ നേടിയതിനുപിന്നാലെ ഈവര്‍ഷം നേടുന്ന രണ്ടാം കിരീടവും. വാവ്റിങ്ക ഏറ്റവും ഒടുവിലത്തെ ഫൈനല്‍ പരാജയം 2013ല്‍ നെതര്‍ലന്‍ഡ്സിലെ ഹെര്‍ട്ടോഗെന്‍ബോഷിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stanislas wawrinka
Next Story