ഖത്തര്‍ ഓപണ്‍ : ഒസ്റ്റപെന്‍കോ x കാര്‍ലോ നവാരോ ഫൈനല്‍
text_fieldsദോഹ: 14ാമത് ഖത്തര്‍ ടോട്ടല്‍ ഓപണ്‍ ടെന്നിസിന്‍െറ കലാശപ്പോരില്‍ ഇന്ന് ലാത്വിയയുടെ യെലേന ഒസ്റ്റപെന്‍കോ സ്പെയിനിന്‍െറ കാര്‍ല സുവാരസ് നവാരോയുമായി ഏറ്റുമുട്ടും. ഖലീഫ രാജ്യാന്തര സ്ക്വാഷ് ആന്‍റ് ടെന്നിസ് കോംപ്ളക്സില്‍ നടന്ന മത്സരത്തില്‍ ഇടക്ക് വെച്ച് ജര്‍മനിയുടെ ആന്ദ്രേ പെറ്റ്കോവിച്ച് പരിക്കേറ്റ് പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു ഒസ്റ്റപെന്‍കോയുടെ ഫൈനല്‍ പ്രവേശം. ആദ്യ സെറ്റ് നേടിയ ലാത്വിയന്‍ താരത്തിന് തന്നെയായിരുന്നു മുന്‍തൂക്കം. രണ്ടാം സെറ്റില്‍ ഒരു പോയിന്‍റ് നേടി ഒസ്റ്റപെന്‍കോ മുന്നില്‍ നില്‍ക്കെയാണ് ഇടക്ക് വെച്ച് പെറ്റ്കോവിച്ച് പിന്‍മാറിയത്. ജര്‍മന്‍ താരം നാല് തവണ ഇരട്ടപ്പിഴവുകള്‍ വരുത്തിയപ്പോള്‍ 88ാം റാങ്കുകാരി യെലേന രണ്ട് തവണയാണ് പിഴവുകള്‍ വരുത്തിയത്. സ്കോര്‍ 7-5, 1-0.
മറ്റൊരു സെമി ഫൈനലില്‍ മൂന്നാം സീഡ് താരമായ റാഡ്വാന്‍സ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് സ്പാനിഷ് താരവും ചാമ്പ്യന്‍ഷിപ്പിലെ എട്ടാം സീഡുമായ കാര്‍ല സുവാരസ് നവാരോ ഫൈനലിലേക്ക് യോഗ്യത നേടി. ഇരുസെറ്റുകളിലും റാഡ്വാന്‍സ്കക്കെതിരെ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയ നവാരോ എതിരാളിക്ക് തിരിച്ചടിക്കാനുള്ള പഴുത് പോലും നല്‍കിയില്ല. സ്കോര്‍ 6-2, 6-0. അതേസമയം, ഡബിള്‍സില്‍ റഷ്യയുടെ ദാരിയ കസാറ്റ്കിന-എലേന വെസ്നിന സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തായ്പെ ജോഡികളായ ഹാവോ ചിങ് ചാന്‍-യുങ് ജാന്‍ ചാന്‍ സഖ്യം തകര്‍ത്ത് ഫൈനലിലേക്ക് യോഗ്യത നേടി.
ആദ്യ സെറ്റില്‍ മുമ്പിലത്തെിയ വെസ്നിന-കസാറ്റ്കിന സഖ്യത്തിന് രണ്ടാം സെറ്റില്‍ ഫോം തുടരാനാകാത്തത് വിനയായി. അവസരം മുതലെടുത്ത തായ്പെ ജോഡികള്‍ സെറ്റ് സ്വന്തമാക്കുകയും നിര്‍ണായകമായ മൂന്നാം സെറ്റും നേടി ഫൈനല്‍ ബെര്‍ത്തുറപ്പിക്കുകയുമായിരുന്നു. സ്കോര്‍ 3-6, 7-6, 10-8. മത്സരം ഒരു മണിക്കൂര്‍ 54 മിനുട്ട് നീണ്ടു നിന്നു. ഫൈനലിലത്തെിയ തായ്പെയ് ജോഡി സ്പാനിഷ്-ഇറ്റലി ജോഡികളായ സാറ എറാനി-കാര്‍ല സുവാരസ് നവാരോ സഖ്യവുമായി ഏറ്റുമുട്ടും.
സെമിയില്‍ കനഡേിയന്‍-സ്പാനിഷ് സഖ്യമായ ഗബ്രിയേല ഡബ്രോസ്കി, മരിയ സാഞ്ചസ് എന്നിവരടങ്ങിയ ടീമിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് നവാരോ-എറാനി സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍ 6-1, 6-4. സിംഗിള്‍സിലും ഫൈനലിലത്തെിയ സ്പെയിനിന്‍െറ നവാരോക്ക് ഇന്ന് രണ്ട് ഫൈനലുകളാണ് കളിക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
