Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേസും ബൊപ്പണ്ണയുമിറങ്ങിയത് പരിശീലനമില്ലാതെ –ഭൂപതി

text_fields
bookmark_border
പേസും ബൊപ്പണ്ണയുമിറങ്ങിയത് പരിശീലനമില്ലാതെ –ഭൂപതി
cancel

മുംബൈ: ഒളിമ്പിക്സ് ടെന്നിസില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ലിയാണ്ടര്‍ പേസ്-രോഹന്‍ ബൊപ്പണ്ണ സഖ്യം കളത്തിലിറങ്ങിയത് വേണ്ടത്ര പരിശീലനമില്ലാതെയാണെന്ന് സഹതാരം മഹേഷ് ഭൂപതി. ഇരുവരും മാനസീകമായി അകല്‍ച്ചയിലായിരുന്നുവെന്നും ഭൂപതി പറഞ്ഞു.
പുരുഷ ഡബ്ള്‍സില്‍ ഇന്ത്യക്ക് മികച്ച സാധ്യതയുണ്ടായിരുന്നു. ഒരു മുന്നൊരുക്കവുമില്ലാതെയാണ് പേസും ബൊപ്പണ്ണയും ഇറങ്ങിയത്. ഒളിമ്പിക്സിന് മുന്നോടിയായി ഇരുവരും ഒരു മത്സരം പോലും ഒരുമിച്ച് കളിച്ചില്ല.

ഡബ്ള്‍സില്‍ മികച്ച മുന്നൊരുക്കം നിര്‍ബന്ധമാണ്. ഡേവിസ് കപ്പില്‍ കൊറിയക്കെതിരെ മത്സരിച്ച ശേഷം ഇരുവരും ഡബ്ള്‍സില്‍ കളിച്ചിട്ടില്ല. മിക്സഡ് ഡബ്ള്‍സില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, മെഡലിനരികെ നമുക്ക് കാലിടറി. താനും പേസും മികച്ച മുന്നൊരുക്കത്തോടെയാണ് കളത്തിലിറങ്ങിയിരുന്നതെന്നും ഭൂപതി പറഞ്ഞു. ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന പേസ്-ബൊപ്പണ്ണ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു. പേസിനൊപ്പം കളിക്കാനാവില്ളെന്ന് ബൊപ്പണ്ണ അറിയിച്ചെങ്കിലും ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍െറ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇരുവരും ഒരുമിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story