Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightടെന്നിസ് പുരുഷ...

ടെന്നിസ് പുരുഷ ഡബ്ള്‍സ്: നദാല്‍ സഖ്യത്തിന് സ്വര്‍ണം

text_fields
bookmark_border
ടെന്നിസ് പുരുഷ ഡബ്ള്‍സ്: നദാല്‍ സഖ്യത്തിന് സ്വര്‍ണം
cancel
camera_alt????? ???????? ??????????? ???????? ????? ????????????? ??????? ?????? ??????? ???????
റിയോ ഡെ ജനീറോ: വമ്പന്മാരെല്ലാം വീണുപോയ ടെന്നിസ് കോര്‍ട്ടില്‍ സ്പെയിനിന്‍െറ റാഫേല്‍ നദാലിന് നേട്ടം. ഡബ്ള്‍സില്‍ സ്വര്‍ണം നേടിയ താരം, സിംഗ്ള്‍സില്‍ സെമിഫൈനലില്‍ കടന്നു. ദീര്‍ഘകാല സുഹൃത്തായ മാര്‍ക് ലോപസുമായി ചേര്‍ന്നാണ് ഡബ്ള്‍സില്‍ നദാല്‍ ഒളിമ്പിക്സിലെ രണ്ടാം മഞ്ഞപ്പതക്കമണിഞ്ഞത്. റുമേനിയയുടെ ഫ്ളോറിന്‍ മെര്‍ജിയ-ഹോറിയ തെക്കാവു സഖ്യത്തെയാണ് ഫൈനലില്‍ സ്പാനിഷ് സഖ്യം തകര്‍ത്തത്. സ്കോര്‍: 6-2, 3-6, 4-6. ബെയ്ജിങ് ഒളിമ്പിക്സില്‍ സിംഗ്ള്‍സില്‍ സ്വര്‍ണം നേടിയ നദാല്‍ റിയോയിലും സിംഗ്ള്‍സില്‍ സ്വര്‍ണമണിയാന്‍ സാധ്യതയേറെയാണ്. ഒളിമ്പിക്സില്‍ സിംഗ്ള്‍സും ഡബ്ള്‍സും ജയിക്കുന്ന നാലാമത്തെ താരമാണ് നദാല്‍. അമേരിക്കയുടെ വില്യംസ് സഹോദരിമാരായ വീനസും സെറീനയും ചിലിയുടെ നികളസ് മാസുവും ഈ ഇരട്ടനേട്ടത്തിനുടമകളാണ്.

സിംഗ്ള്‍സില്‍ ആതിഥേയരുടെ തോമസ് ബെലൂചിയെ ാേതല്‍പിച്ചാണ് (2-6, 6-4, 6-2) നദാല്‍ സെമിയിലത്തെിയത്. അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് സെമിയിലെ എതിരാളി. സ്പെയിനിന്‍െറ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗട്ടിനെയാണ് ഡെല്‍പോട്രോ കീഴടക്കിയത്. സ്കോര്‍: 7-5, 7-6. നിലവിലെ ജേതാവായ ബ്രിട്ടന്‍െറ ആന്‍ഡി മറെ ജപ്പാന്‍െറ കെയ് നിഷികോറിയുമായി രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadal
Next Story