Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാനിയ-ഹിംഗിസ് സഖ്യം പിരിയുന്നു

text_fields
bookmark_border
സാനിയ-ഹിംഗിസ് സഖ്യം പിരിയുന്നു
cancel
ന്യൂഡല്‍ഹി: വിജയങ്ങളുടെ ദീര്‍ഘ പരമ്പരകള്‍ക്കൊടുവില്‍ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും വേര്‍പിരിയുന്നു. ഒമ്പത് പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയശേഷമാണ് ഇന്ത്യ-സ്വിസ് ജോടികള്‍ വിടപറയുന്നത്. ചെക് റിപ്പബ്ളിക്കിന്‍െറ ബര്‍ബോറ സ്ട്രൈക്കോവയായിരിക്കും ഇനി സാനിയയുടെ പങ്കാളി.
കഴിഞ്ഞ ഡബ്ള്യു.ടി.എ ചാമ്പ്യന്‍ഷിപ്പിലായിരുന്നു സാനിയ -ഹിംഗിസ് സഖ്യത്തിന്‍െറ ഒടുവിലത്തെ ജയം. വിംബ്ള്‍ഡണും യു.എസ് ഓപണുമടക്കം നിരവധി നേട്ടങ്ങള്‍ ഈ സഖ്യം കൈവരിച്ചിരുന്നു. ഡബ്ള്‍സില്‍ നിലവിലെ ഒന്നാം റാങ്ക് രണ്ടുപേരും ചേര്‍ന്ന് പങ്കിടുന്നു. കഴിഞ്ഞ അഞ്ചു മാസമായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തതിനാലാണ് സഖ്യം പിരിയുന്നതെന്ന് സാനിയയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ച്ചയായ 41 വിജയങ്ങള്‍ എന്ന റെക്കോഡിനുശേഷം  കഴിഞ്ഞ ഫെബ്രുവരിയില്‍ ദോഹയിലാണ് ഈ സഖ്യത്തിന് റഷ്യന്‍ ജോടികളില്‍നിന്ന് ആദ്യ പരാജയം നേരിടേണ്ടിവന്നത്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story