Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കളിമണ്ണിലേക്ക് വീണ്ടും നദാലെത്തുന്നു
text_fieldsbookmark_border
ബാഴ്സലോണ: കളിമണ്‍ കോര്‍ട്ടിലെ രാജകുമാരനായി റാഫേല്‍ നദാല്‍ വീണ്ടുമത്തെുന്നു. ബാഴ്സലോണ ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ ജപ്പാന്‍െറ കെയ് നിഷികോറിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയ നദാല്‍ മറ്റൊരു ചരിത്രവും കുറിച്ചു. കളിമണ്‍ കോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന അര്ജന്റീനക്കാരന് ഗ്വിലേര്‍മോ വിലാസിന്െറ (49) റെക്കോഡിനൊപ്പം നദാലുമത്തെി. ഒരാഴ്ച മുമ്പ് മോണ്ടികാര്‍ലോയിലും നദാല്‍ കിരീടമണിഞ്ഞിരുന്നു. ഒരുവര്‍ഷത്തിലേറെ നീണ്ട മോശം ഫോമിനു പിന്നാലെയാണ് സ്പാനിഷ് താരത്തിന്‍െറ തിരിച്ചുവരവ്. ഇതോടെ മേയില്‍ നടക്കുന്ന ഫ്രഞ്ച് ഓപണ്‍ ഗ്രാന്‍ഡ്സ്ളാമില്‍ നദാലിന്‍െറ സാധ്യത ശക്തമായി.
Next Story
