Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോണ്ടികാര്ലോയില് നദാലിന് ഒമ്പതാം കിരീടം
text_fieldsbookmark_border
മൊണാകോ: നീണ്ട കാത്തിരിപ്പിനൊടുവില്‍ റാഫേല്‍ നദാലിന് കിരീടനേട്ടം. മോണ്ടികാര്‍ലോ മാസ്റ്റേഴ്സ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ ഫ്രഞ്ച് താരം ഗെയ്ല് മോന്‍ഫില്‍സിനെ നേരിട്ടുള്ള മൂന്നു സെറ്റിന് കീഴടക്കിയാണ് നദാല്‍ മോണ്ടികാര്ലോയില് ഒമ്പതാം കിരീടം സ്വന്തമാക്കിയത്. സ്കോര്‍ 7-5, 5-7, 6-0. കരിയറിലെ 100ാം ഫൈനല്‍ പോരാട്ടത്തിന് കോര്‍ട്ടിലിറങ്ങിയ നദാലിന് മോണ്ടികാര്ലോയിലെ പത്താം കിരീടപ്പോരാട്ടം കൂടിയായിരുന്നു. 2005 മുതല്‍ 2012 വരെ തുടര്‍ച്ചയായി കിരീടമണിഞ്ഞ സ്പാനിഷ് താരം 2013 ഫൈനലില്‍ നൊവാക് ദ്യോകോവിച്ചിനുമുന്നില് കിരീടം അടിയറവു പറഞ്ഞു. കഴിഞ്ഞ സീസണില്‍ സെമിയില്‍ തോറ്റ് മടങ്ങുകയും ചെയ്തു. ഇഷ്ടവേദിയായ കളിമണ്‍ കോര്‍ട്ടില്‍ തിരിച്ചുവരവ് അറിയിച്ചുകൊണ്ട് നദാലിന്‍െറ കിരീടനേട്ടം.
Next Story
