വാഡയുടെ ഭേദഗതി; ഷറപോവയുടെ വിലക്ക് നീങ്ങുന്നു
text_fieldsന്യൂയോര്‍ക്ക്: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട റഷ്യന്‍ ടെന്നിസ് താരം മരിയ ഷറപോവക്ക് കോര്‍ട്ടിലേക്കുള്ള മടങ്ങിവരവിന് വഴിതെളിയുന്നു. ഷറപോവയുടെ വിലക്കിന് കാരണമായ ‘മെല്‍ഡോണിയം’ നിരോധത്തില്‍ ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നിര്‍ണയാക ഭേദഗതിക്കൊരുങ്ങിയതോടെയാണ് സൂപ്പര്‍ താരത്തിന്‍െറ ഒളിമ്പിക്സ്-ഗ്രാന്‍ഡ്സ്ളാം പ്രതീക്ഷകള്‍ വീണ്ടും പൂക്കുന്നത്. ‘മെല്‍ഡോണിയ’ത്തിന്‍െറ നിരോധം പ്രാബല്യത്തില്‍ വരുന്ന തീയതി ജനുവരി ഒന്നില്‍ നിന്ന് മാര്‍ച്ച് ഒന്നിലേക്ക് മാറ്റാനാണ് തീരുമാനം. മാര്‍ച്ച് ഒന്നിന് മുമ്പ് സാമ്പ്ള്‍ ശേഖരിച്ചവരുടെ ശരീരത്തില്‍ ഒരു മൈക്രോഗ്രാമിനു താഴെവരെ മെല്‍ഡോണിയം നിയമവിധേയമാക്കാനും തീരുമാനമായി.
ഷറപോവ ഉള്‍പ്പെടെ നൂറിലേറെ കായിക താരങ്ങള്‍ക്ക് ആശ്വാസമാവുന്നതാണ് പുതിയ നീക്കം. മാര്‍ച്ച് 12നാണ് ഷറപോവയെ ഒരു വര്‍ഷത്തേക്ക് വിലക്കിയത്. ഏപ്രില്‍ 21ന് ചേരുന്ന രാജ്യാന്തര ടെന്നിസ് ഫെഡറേഷന്‍െറ യോഗത്തില്‍ വിലക്ക് പിന്‍വലിക്കുമെന്ന് റഷ്യന്‍ ടെന്നിസ് അസോസിയേഷന്‍ തലവന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
