വിവാദങ്ങള്‍ പാട്ടിന് പോട്ടെ, സാനിയ ഹാപ്പിയാണ്...
text_fieldsന്യൂഡല്‍ഹി: അതിശയിപ്പിക്കുന്ന വിജയങ്ങള്‍ നേടി ഓരോ തവണ രാജ്യത്ത് മടങ്ങിയത്തെുമ്പോഴും സാനിയ മിര്‍സയെ കാത്തിരിക്കുന്നത് അഭിനന്ദനങ്ങള്‍ക്കൊപ്പം വിവാദങ്ങളുടെ കൊടുങ്കാറ്റും. യാദൃച്ഛികമാകാം, യു.എസ് ഓപണാകുമ്പോള്‍ വിവാദം വിട്ടൊഴിയാതെ കൂടും.
മാര്‍ട്ടിന ഹിംഗിസിനൊപ്പം വനിതാ ഡബ്ള്‍സില്‍ യു.എസ് ഓപണ്‍ നേടി മടങ്ങിയത്തെിയപ്പോള്‍ ദാ പിന്നേം വിവാദം. കപ്പും നേടി നാടണഞ്ഞപ്പോള്‍ കാത്തിരുന്നത് കോടതിയും കേസും. സാനിയ മിര്‍സയെ ഖേല്‍രത്ന അവാര്‍ഡിന് തെരഞ്ഞെടുത്തതിനെ ചോദ്യംചെയ്ത് ഒരു കായികതാരം നല്‍കിയ കേസിന്‍െറ വാര്‍ത്തയാണ് സാനിയയെ സ്വാഗതംചെയ്തത്.
കഴിഞ്ഞവര്‍ഷം യു.എസ് ഓപണ്‍ മിക്സഡ് ഡബ്ള്‍സില്‍ ബ്രസീല്‍താരം ബ്രൂണോ സോറസിനൊപ്പം കിരീടമണിഞ്ഞ് നാട്ടിലത്തെിയപ്പോള്‍ കാത്തിരുന്നത് സമാനമായ വിവാദമായിരുന്നു. പുതുതായി രൂപവത്കരിച്ച തെലങ്കാന സംസ്ഥാനത്തിന്‍െറ ബ്രാന്‍ഡ് അമ്പാസഡറാക്കിയതിനെ ചോദ്യംചെയ്തായിരുന്നു അന്ന് വിവാദം.വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അത് തുടരട്ടെ എന്നാണ് സാനിയയുടെ പ്രതികരണം. ഏതാനുംപേര്‍ മാത്രമാണ് വിവാദമുണ്ടാക്കുന്നത്. ബാക്കിയുള്ളവര്‍ എന്നെ അതിരറ്റ് സ്നേഹിക്കുന്നവരാണ്. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു.
അടുത്ത സീസണിലും മാര്‍ട്ടിന ഹിംഗിസുമായി സഖ്യം തുടരുമെന്നും തങ്ങള്‍ മികച്ച സഖ്യമാണെന്നും ഇതേ മികവ് തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സാനിയ പറഞ്ഞു. നാട്ടിലത്തെിയ സാനിയ അനിയത്തി അനാമിന്‍െറ വിവാഹനിശ്ചയത്തിരക്കിലാണ്. വിവാഹനിശ്ചയ വിശേഷങ്ങളും അനിയത്തിയുടെയും കുടുംബത്തിന്‍െറയും ചിത്രവും ഇന്‍സ്റ്റാഗ്രാമില്‍ സാനിയ തന്നെയാണ് പോസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
