Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസാനിയ-ഹിംഗിസ് സഖ്യം...

സാനിയ-ഹിംഗിസ് സഖ്യം യു.എസ് ഓപണ്‍ ഡബ്ള്‍സ് ഫൈനലില്‍

text_fields
bookmark_border
സാനിയ-ഹിംഗിസ് സഖ്യം യു.എസ് ഓപണ്‍ ഡബ്ള്‍സ് ഫൈനലില്‍
cancel

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ സാനിയ മിര്‍സ വീണ്ടുമൊരു ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടത്തിനരികെ. യു.എസ് ഓപണ്‍ വനിതാ ഡബ്ള്‍സില്‍ സാനിയ^മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫൈനലില്‍ എത്തിയതോടെയാണ് ഇന്ത്യന്‍ താരത്തിന്‍െറ ഗ്രാന്‍ഡ് സ്ലാം പ്രതീക്ഷകള്‍ സജീവമായത്.

വ്യാഴാഴ്ച നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇറ്റാലിയന്‍ ജോഡികളായ സാറ എര്‍റാനി^ഫ്ളാവിയ പെനെറ്റ സഖ്യത്തെയാണ് ഇന്തോ^സ്വിസ് സഖ്യം തോല്‍പിച്ചത്. സ്കോര്‍: 6^4, 6^1. ഒരു മണിക്കൂറും 17 മിനിറ്റുമാണ് പോരാട്ടം നീണ്ടുനിന്നത്. ആദ്യ സെറ്റില്‍ സാനിയ സഖ്യം കുറച്ച് പരീക്ഷണം നേരിട്ടെങ്കിലും രണ്ട് സെറ്റും നേരിട്ട് നേടി മത്സരം ജയിക്കുകയായിരുന്നു.

ചൈനീസ് തായ്പേയിയുടെ യൂങ് യുവാന്‍ ചാന്‍^ഹാവോ ചിന്‍ ചാന്‍ സഖ്യത്തെ തോല്‍പിച്ചാണ് ഇത്തവണത്തെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍മാരായ സാനിയ സഖ്യം സെമിയില്‍ എത്തിയത്.

ജൂലൈയിലാണ് സാനിയ^ഹിംഗിസ് സഖ്യം വിംബിള്‍ഡണ്‍ കിരീടം നേടിയത്. റഷ്യന്‍ സഖ്യമായ എകറ്റെറിന മകറോവ^എലേന വെസ് നിന സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു കിരീടനേട്ടം. ഈ വര്‍ഷം മാര്‍ച്ചിലാണ് ഡബ്ള്‍സില്‍ ഒരുമിക്കാന്‍ സാനിയയും ഹിംഗിസും തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story