യു.എസ് ഓപണ്‍: ക്വാര്‍ട്ടറില്‍ വില്യംസ് പോര്
text_fieldsന്യൂയോര്‍ക്: ടെന്നിസ് കോര്‍ട്ടില്‍ വീണ്ടും വില്യംസ് കുടുംബപ്പോര്. കലണ്ടര്‍ സ്ളാം നേട്ടത്തിന്‍െറ പടിവാതില്ക്കല് നില്ക്കുന്ന നിലവിലെ ചാമ്പ്യന്‍ സെറീന വില്യംസും ഏറെനാളായി ഗ്രാന്‍ഡ്സ്ളാം വരള്‍ച്ചയിലായ ചേച്ചി വീനസ് വില്യംസും ഇത്തവണത്തെ യു.എസ് ഓപണ്‍ വനിത സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍ പരസ്പരം മാറ്റുരക്കും. പ്രീ ക്വാര്‍ട്ടറില്‍ അനായാസ ജയങ്ങളുമായാണ് ഇരുവരും മുന്നേറിയത്. നാട്ടുകാരിയായ മാഡിസണ്‍ കീസിനെ 6^3, 6^3ന് സെറീന മറികടന്നപ്പോള്‍ എസ്തോണിയയുടെ അനെറ്റ് കൊന്റവെയ്റ്റിനെ 6^2, 6^1നാണ് വീനസ് തോല്പിച്ചത്. ഏറ്റവും ഒടുവില്‍ ഈ വര്‍ഷത്തെ വിംബ്ള്‍ഡണ്‍ നാലാം റൗണ്ടില്‍ ഉള്‍പ്പെടെ വീനസിനെ തോല്പിച്ച സെറീന ജയത്തില്‍ 15^11 എന്നനിലയില്‍ മുന്നിലാണ്. റഷ്യയുടെ 13ാം സീഡ് ഏകാതറീന മകരോവയെ 7^6(7^2), 4^6, 6^1ന് അട്ടിമറിച്ച് ഫ്രഞ്ചുകാരി ക്രിസ്റ്റിന മ്ളാഡെനോവിച്ചും കനേഡിയന്‍ താരം യുഗീന്‍ ബൗചാര്‍ഡ് പിന്മാറിയതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ താരം റോബര്‍ട്ട വിന്‍ചിയും ക്വാര്‍ട്ടറിലത്തെി. പുരുഷ സിംഗ്ള്‍സില്‍ ഫ്രഞ്ച് താരം ജെറെമി ഷാര്ഡിയെ മുട്ടുകുത്തിച്ച് ക്രൊയേഷ്യന്‍ ഒമ്പതാം സീഡ് മരിന് സിലിച് ക്വാര്‍ട്ടറിലത്തെി. സ്കോര്‍: 6^3, 2^6, 7^6(7^2), 6^1. നൊവാക് ദ്യോകോവിച് സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റ അഗ്യൂട്ടിനെ 6^3, 4^6, 6^4, 6^3ന് പ്രീ ക്വാര്‍ട്ടറില്‍ തറപറ്റിച്ചു. നാട്ടുകാരനായ ബെനോയിറ്റ് പെയ്റെയാണ് സോംഗക്ക് മുന്നില്‍ വീണത്(6^4, 6^3, 6^4). മൂന്നാം റൗണ്ടില്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ച ഇറ്റലിക്കാരന് ഫാബിയോ ഫോഗ്നിനിക്ക് നാലാം റൗണ്ടിനപ്പുറം കടക്കാനായില്ല. നദാലിന്‍െറ നാട്ടുകാരനായ ഫെലിസിയാനോ ലോപസാണ് ഫോഗ്നിനിയുടെ കുതിപ്പ് അവസാനിപ്പിച്ച് കൂട്ടുകാരനുവേണ്ടി ‘പകരം വീട്ടിയത്’. 6^3, 7^6(7^5), 6^1ന് ലോപസ് മത്സരം പിടിച്ചു.
സാനിയ–ഹിംഗിസ് ക്വാര്‍ട്ടറില്‍
വനിത ഡബ്ള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസും ക്വാര്‍ട്ടറിലേക്ക് കുതിച്ചു. നെതര്‍ലന്‍ഡ്സിന്‍െറ മിഷേല ക്രായിചെകും ചെക്കിന്‍െറ ബാര്‍ബറ സ്ട്രികോവയും ചേര്‍ന്ന ജോടിയെ 6^3, 6^0ത്തിനാണ് ഇന്തോ^സ്വിസ് കൂട്ടുകെട്ട് മറികടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
