പേസ്, ബൊപ്പണ്ണ സഖ്യങ്ങള്‍ക്ക് വിജയത്തുടക്കം
text_fieldsന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം. ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ ലിയാണ്ടര്‍ പേസ്, രോഹന് ബൊപ്പണ്ണ സഖ്യങ്ങള്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു
മിക്സഡ് ഡബിള്‍സില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം ചേര്‍ന്നാണ് ലിയാണ്ടര്‍ പേസ് രണ്ടാം റൗണ്ടിലത്തെിയത്. അമേരിക്കയുടെ സി.ല്യു ^ടെയ്ലര് ഹാരി ഫ്രിറ്റ്സ് സഖ്യത്തെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്തോ^സ്വിസ്സ് സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍: 6^2, 6^2.
പുരുഷ ഡബിള്‍സില്‍ റുമാനിയയുടെ ഫ്ലോറിന് മെര്ജിയക്കൊപ്പം ചേര്‍ന്നാണ് രോഹന് ബൊപ്പണ്ണ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്.
അമേരിക്കയുടെ ഓസ്റ്റിന്‍ ക്രയിചെക്^നിക്കോളസ് മണ്‍റോ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 6^3, 6^4.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
