Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2015 5:06 AM IST Updated On
date_range 28 Oct 2015 5:06 AM ISTകടുത്ത പോരാട്ടം അതിജീവിച്ച് നദാൽ
text_fieldsbookmark_border
ബേസൽ: തോൽവിയുടെ തുമ്പിൽനിന്ന് പൊരുതിക്കയറിയ ലോക ഏഴാം നമ്പർ താരം റാഫേൽ നദാൽ സ്വിസ് ഇൻഡോർസ് ബേസൽ ഓപൺ ടെന്നിസിൽ രണ്ടാം റൗണ്ടിലെത്തി. ചെക് റിപ്പബ്ലിക്കിെൻറ സീഡില്ലാത്ത ലോക 69ാം നമ്പർ താരം ലൂകാസ് റൊസൽ ആണ് ഏറെ പരീക്ഷിച്ചതിനൊടുവിൽ 1–6, 7^5, 7^6 (4) സ്കോറിന് കീഴടങ്ങിയത്. രണ്ടാം സെറ്റിൽ രണ്ടു പോയൻറ് അകലെനിന്ന തോൽവിയെയാണ് നദാൽ തട്ടിയകറ്റിയത്. ടൂർണമെൻറിെൻറ തുടക്കം തന്നെ അട്ടിമറിയോടെയായിരുന്നു.
ആദ്യ മത്സരത്തിൽ, യോഗ്യത മത്സരം കളിച്ചെത്തിയ ഫ്രഞ്ച് താരം അഡ്രിയാൻ മന്നാരിനോ, സെർബിയൻ താരം വിക്ടർ ട്രോയികിയെ 4^6, 7^5, 7^6 (7^3)ന് പറഞ്ഞയച്ചു. മറ്റു മത്സരങ്ങളിൽ ഡൊണാൾഡ് യങ്, ഹെൻറി ലാക്സൊനെനിനെ 6^2, 3^6, 6^4ന് തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
