ചൈന ഓപണ്‍: സാനിയ-ഹിംഗിസ് സഖ്യം സെമിയില്‍
text_fieldsബെയ്ജിങ്: ഇന്തോ^സ്വിസ് കൂട്ടുകെട്ടായ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും ചൈന ഓപണ്‍ വനിതാ ഡബ്ള്‍സില്‍ സെമിയിലത്തെി. ഒരു മണിക്കൂറും 20 മിനിറ്റും നീണ്ട പോരാട്ടത്തില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തിയ ജര്‍മന്‍^ചെക് സഖ്യമായ ജൂലിയ ജോര്‍ജസ്^കരോളിന പ്ളിസ്കോവ ജോടിയെയാണ് സാനിയയും മാര്‍ട്ടിനയും ചേര്‍ന്ന് തോല്‍പിച്ചത്. സ്കോര്‍: 7^6(5), 6^4.
പുരുഷ സിംഗ്ള്‍സില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച് മൂന്നാം റൗണ്ടിലത്തെി. രണ്ടാം റൗണ്ടില്‍ ആതിഥേയ താരമായ സാങ് സിയെ 6^2, 6^1ന് തോല്‍പിച്ചാണ് നിലവിലെ ചാമ്പ്യന്‍ മുന്നേറിയത്. വനിതാ സിംഗ്ള്‍സില്‍, സ്പാനിഷ് താരം ഗര്‍ബീന്‍ മുഗുരുസ നാലാം റൗണ്ടിലത്തെി. ക്രൊയേഷ്യയുടെ മിര്‍യാന ലുസിച് ബറോണിയെ 1^6, 6^2, 6^1ന് തോല്‍പിച്ചാണ് മുഗുരുസ കുതിച്ചത്.
അതേസമയം, ഇറ്റാലിയന്‍ താരങ്ങളായ യു.എസ് ഓപണ്‍ ചാമ്പ്യന്‍ ഫ്ളാവിയ പെന്നേറ്റക്കും റണ്ണറപ്പ് റോബര്‍ട്ട വിന്‍സിക്കും മൂന്നാം റൗണ്ടില്‍ കാലിടറി. റഷ്യന്‍താരം അനസ്താസിയ പാവ്ലുചെങ്കോവ 6^3, 4^6, 3^6നാണ് പെന്നേറ്റയെ കെട്ടുകെട്ടിച്ചത്. അമേരിക്കയുടെ ബെതനി മറ്റെക് സാന്‍ഡ്സ് 6^1, 3^6, 6^2 സ്കോറിന് വിന്‍സിയെയും പറഞ്ഞുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
