Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2015 5:41 AM IST Updated On
date_range 1 Oct 2015 5:41 AM ISTവുഹാന്‍ ഓപണ്‍: അട്ടിമറിക്ക് ഇരകളായി ഇവാനോവിച്ചും ക്വിറ്റോവയും ഹാലെപും
text_fieldsbookmark_border
വുഹാന്‍: നിലവിലെ ചാമ്പ്യന്‍ പെട്ര ക്വിറ്റോവയും മുന്‍ ലോക ഒന്നാം നമ്പര്‍ അന ഇവാനോവിച്ചും ടോപ് സീഡ് സിമോണ ഹാലെപും വുഹാന്‍ ഓപണ്‍ മൂന്നാം റൗണ്ടില്‍ അട്ടിമറിക്കിരയായി. തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ ബ്രിട്ടീഷ് താരം ജോഹന്ന കോന്‍റയാണ് ലോക രണ്ടാം നമ്പര്‍ ഹാലെപിനെ തകര്‍ത്തത്. 6^3, 3^6, 7^5ന് മത്സരം നേടിയ കോന്‍റ, ക്വാര്‍ട്ടറില്‍ വീനസ് വില്യംസിനെ നേരിടും.
യു.എസ് ഓപണ്‍ ഫൈനലിസ്റ്റ് റോബര്‍ട്ട വിന്‍സിയാണ് പെട്ര ക്വിറ്റോവയെ മുട്ടുകുത്തിച്ചത്. 7^6(7^3), 6^2ന് ചെക് താരത്തിനെ വിന്‍സി കീഴടക്കി. സെര്‍ബിയന്‍ താരം അന ഇവാനോവിച്ചിനെ തോല്‍പിച്ച് ഗര്‍ബീന്‍ മുഗുരുസ മറ്റൊരു അട്ടിമറിതാരമായി. സ്കോര്‍: 4^6, 6^1, 6^0.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
