Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2015 5:09 AM IST Updated On
date_range 20 Nov 2015 5:09 AM ISTമറെയെ വീഴ്ത്തി നദാല്‍ സെമിയില്‍; വാവ്റിങ്കക്കും ജയം
text_fieldsbookmark_border
ലണ്ടന്‍: എ.ടി.പി. വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്‍െറ റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ആന്‍ഡി മറെക്കെതിരെ റാഫേല്‍ നദാലിന് ജയം. ഫോമില്ലായ്മയിലുഴറിയ മറെയെ, വീറോടെ പൊരുതിയ നദാല്‍ 6-4, 6-1 ന് തകര്‍ക്കുകയായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാനിസ്ളാവ് വാവ്റിങ്ക, ഡേവിഡ് ഫെററിനെ 7-5, 6-2 ന് തോല്‍പിച്ചതോടെ നദാല്‍ സെമിഫൈനലില്‍ സ്ഥാനമുറപ്പിച്ചു. രണ്ടു ജയങ്ങളുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് നദാല്‍.
വെള്ളിയാഴ്ച നടക്കുന്ന വാവ്റിങ്ക-മറെ പോരാട്ടം ഗ്രൂപ്പില്‍നിന്നുള്ള രണ്ടാം സെമിഫൈനലിസ്റ്റിനെ തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
