സിന്‍സിനാറ്റിയില്‍ ഫെഡററും സെറീനയും
text_fieldsസിന്‍സിനാറ്റി: പഴകുംതോറും വീര്യംകൂടുന്ന കളിയുമായി ആരാധകലക്ഷങ്ങളുടെ മനസ്സ് നിറച്ച് ടെന്നിസ് ഇതിഹാസങ്ങളായ റോജര്‍ ഫെഡററും സെറീന വില്യംസും സിന്‍സിനാറ്റി മാസ്റ്റേഴ്സ് കിരീടമുയര്‍ത്തി. യു.എസ് ഓപണ്‍ ഗ്രാന്‍ഡ്സ്ളാം ഒരാഴ്ച മാത്രം അകലെനില്‍ക്കെ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിനെ മുട്ടുകുത്തിച്ചാണ് റോജര്‍ ഫെഡറര്‍ ഏഴാം സിന്‍സിനാറ്റി കിരീടം സ്വന്തമാക്കിയത്. സിമോണ ഹാലെപ് ആണ് സെറീനയുടെ കിരീടക്കുതിപ്പിന് മുന്നില്‍ തടസ്സമാകാതെ തോറ്റമ്പിയത്.
തകര്‍പ്പന്‍ സര്‍വുകളും എതിരാളികളെ അമ്പരപ്പിക്കുന്ന ആക്രമണോത്സുകതയുംകൊണ്ട് സെര്‍ബിയന്‍ താരത്തെ പിന്നോട്ടടിച്ച ഫെഡറര്‍ 7-6, 6-3നാണ് ഫൈനലില്‍ ജയംകുറിച്ചത്. വിംബ്ള്‍ഡണ്‍ ഫൈനലില്‍ തന്നെ തോല്‍പിച്ചതിനുള്ള പ്രതികാരം വീട്ടാനും ഈ ജയത്തോടെ സ്വിസ് താരത്തിനായി. കരിയറിലെ 87ാം കിരീടം സ്വന്തമാക്കിയ ഫെഡറര്‍ പുതിയ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് തിരിച്ചത്തെി. എ.ടി.പി വേള്‍ഡ് ടൂര്‍ മാസ്റ്റേഴ്സ് 1000 തലത്തില്‍ താരത്തിന്‍െറ 24ാം കിരീടമാണിത്. കടുത്ത പോരാട്ടം കാഴ്ചവെച്ച സിമോണയെ 6-3, 7-6(7-5)ന് തകര്‍ത്താണ് സെറീന തുടര്‍ച്ചയായ രണ്ടാം സിന്‍സിനാറ്റി കിരീടം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
