നദാലിന് തോല്‍വി; ഫെഡറര്‍, ദ്യോകോവിച് ക്വാര്‍ട്ടറില്‍
text_fieldsസിന്‍സിനാറ്റി: സ്പാനിഷ് വമ്പന്‍ റാഫേല്‍ നദാലിന് സ്വന്തം നാട്ടുകാരനില്‍നിന്ന് അട്ടിമറി. മൂന്നു വര്‍ഷങ്ങള്‍ക്കിടയിലെ രണ്ടാം കിരീടം കൊതിച്ചത്തെിയ നദാലിനെ സിന്‍സിനാറ്റി ഓപണ്‍ മൂന്നാം റൗണ്ടില്‍ ലോക 23ാം നമ്പര്‍ താരമായ ഫെലിസിയാനോ ലോപസാണ് കെട്ടുകെട്ടിച്ചത്. ലോക എട്ടാം നമ്പറായ നദാലിനെ രണ്ടു മണിക്കൂറും 24 മിനിറ്റും നീണ്ട ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ 7^5, 4^6, 7^6(3) സ്കോറിന് ലോപസ് പറഞ്ഞുവിട്ടു.
പുരുഷ, വനിതാ വിഭാഗങ്ങളില്‍ മറ്റു പ്രമുഖരെല്ലാം ക്വാര്‍ട്ടറില്‍ കടന്നു. റോജര്‍ ഫെഡററും സെറീന വില്യംസും നേരിട്ടുള്ള സെറ്റുകളില്‍ അനായാസ ജയവുമായാണ് മൂന്നാം റൗണ്ടില്‍നിന്ന് മുന്നേറിയത്. ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്സനെ 6^1, 6^1ന് ഫെഡറര്‍ തോല്‍പിച്ചപ്പോള്‍ ഇറ്റലിയുടെ കരിന്‍ നാപ്പിനെ 6^0, 6^2ന് സെറീന മറികടന്നു. ഫെലിസിയാനോ ലോപസാണ് ക്വാര്‍ട്ടറില്‍ ഫെഡററുടെ എതിരാളി.
ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച് ബെല്‍ജിയംകാരന്‍ ഡേവിഡ് ഗോഫിനെ 6^4, 2^6, 6^3ന് തോല്‍പിച്ചാണ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവിനെ 4^6, 6^6(3), 7^5ന് ബ്രിട്ടന്‍െറ ആന്‍ഡി മറെ തോല്‍പിച്ചു.
ക്രൊയേഷ്യക്കാരന്‍ ഇവോ കാര്‍ലോവിചിനെ 6^7, 7^6(5), 7^6(5)ന് മറികടന്നാണ് സ്റ്റാനിസ്ളാവ് വാവ്റിങ്ക ക്വാര്‍ട്ടര്‍ പിടിച്ചത്. ദ്യോകോവിചാണ് ക്വാര്‍ട്ടറില്‍ സ്വിസ് താരത്തിന്‍െറ എതിരാളി. വനിതകളില്‍ ജര്‍മനിയുടെ ആന്‍ഡ്രിയ പെട്കോവിചിനെ 4^6, 6^4, 6^2ന് തോല്‍പിച്ച് റുമേനിയന്‍ താരം സിമോണ ഹാലെപും ക്വാര്‍ട്ടറിലത്തെി. സെര്‍ബിയയുടെ അന ഇവാനോവിച്, യു.എസിന്‍െറ സ്ളോന്‍ സ്റ്റീഫന്‍സിനെ 2^6, 6^4, 6^1ന് മറികടന്ന് മുന്നേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
