Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ സ്കൂള്‍ സബ് ജൂനിയര്‍ മീറ്റ്: കേരള ടീമിനെ പ്രഖ്യാപിച്ചു
text_fieldsbookmark_border
കൊച്ചി: ഫെബ്രുവരി ഏഴുമുതല്‍ ഒമ്പതുവരെ പുണെയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ സബ് ജൂനിയര്‍ അത്ലറ്റിക് മീറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 15 പെണ്‍കുട്ടികളും 15 ആണ്‍കുട്ടികളുമടങ്ങുന്ന സംഘമാണ് കന്നിക്കിരീടം ലക്ഷ്യമിട്ട് പുണെയിലേക്ക് പോകുന്നത്. ആണ്‍കുട്ടികളില്‍ അഞ്ചുപേരുള്ള എറണാകുളം ജില്ലയില്‍നിന്നാണ് കൂടുതല്‍ പ്രാതിനിധ്യം. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍നിന്ന് രണ്ടുപേര്‍ വീതവും മത്സരിക്കുന്നു. പെണ്‍കുട്ടികളില്‍ അഞ്ചുപേരെ അയക്കുന്ന പാലക്കാടിനാണ് കൂടുതല്‍ പ്രാതിനിധ്യം. ഉഷ സ്കൂളിലെ എല്‍ഗ തോമസടക്കം മൂന്നുപേരാണ് കോഴിക്കോട് ജില്ലയില്‍നിന്നുള്ളത്. എറണാകുളത്തുനിന്ന് രണ്ടുപേരും ടീമിലുണ്ട്.
Next Story
