Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightറി​യോ...

റി​യോ ഒ​ളി​മ്പി​ക്​​സ്​ ബോ​ക്​​സി​ങ്ങി​ൽ അ​ട്ടി​മ​റി; റ​ഫ​റി​മാ​രെ സ്വാ​ധീ​നി​ച്ച്​ മ​ത്സ​ര​ഫ​ലം അ​ട്ടി​മ​റി​ച്ചു

text_fields
bookmark_border
റി​യോ ഒ​ളി​മ്പി​ക്​​സ്​ ബോ​ക്​​സി​ങ്ങി​ൽ അ​ട്ടി​മ​റി; റ​ഫ​റി​മാ​രെ സ്വാ​ധീ​നി​ച്ച്​ മ​ത്സ​ര​ഫ​ലം അ​ട്ടി​മ​റി​ച്ചു
cancel
പാ​രി​സ്​: 2016 റി​യോ ഒ​ളി​മ്പി​ക്​​സി​ൽ ബോ​ക്​​സി​ങ്​ മ​ത്സ​ര​ങ്ങ​ൾ അ​ട്ടി​മ​റി​ച്ച​താ​യി റി​പ്പോ​ർ​ട്ട് . അ​മ​ച്വ​ർ ബോ​ക്​​സി​ങ്​ ഫെ​ഡ​റേ​ഷ​​െൻറ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ ഉ​ദ്ധ​രി​ച്ച്​ ഫ്ര​ഞ്ച്​ മാ​ധ്യ​മ​ ങ്ങ​ളാ​ണ്​ വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. റി​യോ ഒ​ളി​മ്പി​ക്​​സി​ൽ സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ ആ​റ്​ മെ​ഡ​ലു​ക​ൾ​ ക്കു​ പി​ന്നി​ൽ കൃ​ത്രി​മം ന​ട​ന്നു​വെ​ന്നാ​ണ്​ സൂ​ച​ന.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബോ​ക്​​സി​ങ്​ ഫെ​ഡ​റേ​ഷ​ൻ സി.​ഇ.​ഒ സ്​​ഥാ​ന​ത്തു​നി​ന്ന്​ പു​റ​ത്താ​ക്കി​യ ക​രിം ബൗ​സി​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളെ സ്വാ​ധീ​നി​ച്ച്​ മ​ത്സ​ര ഫ​ലം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ഫ്രാ​ൻ​സ്, ഉ​സ്​​ബെ​കി​സ്​​താ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ബോ​ക്​​സി​ങ്​ താ​ര​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ്​ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത്. റ​ഫ​റി​മാ​രെ​യും ഒ​ഫീ​ഷ്യ​ലു​ക​ളെ​യും നി​യ​മി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള ക​രിം ബൗ​സി​ദി അ​വ​രെ സ്വാ​ധീ​നി​ച്ചാ​ണ്​ മ​ത്സ​ര​ഫ​ലം അ​ട്ടി​മ​റി​ച്ച​ത്.

ഇ​തു​സം​ബ​ന്ധി​ച്ച്​ 2016 ന​വം​ബ​റി​ൽ എ.​െ​എ.​ബി.​എ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​​െൻറ റി​പ്പോ​ർ​ട്ട്​ ത​ങ്ങ​ളു​ടെ കൈ​യി​ലു​ണ്ടെ​ന്ന്​ ഫ്ര​ഞ്ച്​ പ​ത്ര​മാ​യ ‘ലെ ​മോ​ണ്ടെ’ വെ​ളി​പ്പെ​ടു​ത്തി. റി​യോ​യി​ൽ സ്വ​ർ​ണം​നേ​ടി​യ ടോ​ണി യോ​ക, അ​ദ്ദേ​ഹ​ത്തി​​െൻറ ഭാ​ര്യ എ​സ്​​റ്റ​ല്ല മോ​സ്​​ലി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നേ​ട്ട​ങ്ങ​ൾ സം​ശ​യാ​സ്​​പ​ദ​മാ​ണെ​ന്നും ഫ്ര​ഞ്ച്​ പ​ത്രം പ​റ​യു​ന്നു. അ​തേ​സ​മ​യം, ഇ​ക്കാ​ര്യം ഫ്ര​ഞ്ച്​ ബോ​ക്​​സി​ങ്​ ഫെ​ഡ​റേ​ഷ​ൻ നി​ഷേ​ധി​ച്ചു.

2020 ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ൽ​നി​ന്നും ബോ​ക്​​സി​ങ്​ ഒ​ഴി​വാ​ക്കു​മെ​ന്ന ഭീ​ഷ​ണി​ക്കി​ടെ​യാ​ണ്​ അ​ട്ടി​മ​റി​വാ​ർ​ത്ത പു​റ​ത്തു​വ​രു​ന്ന​ത്. ​രാ​ജ്യാ​ന്ത​ര ഒ​ളി​മ്പി​ക്​​സ്​ ക​മ്മി​റ്റി നി​ല​പാ​ട്​ ക​ടു​പ്പി​ച്ചാ​ൽ ​ബോ​ക്​​സി​ങ്​ വൈ​കാ​തെ ഒ​ളി​മ്പി​ക്​​സ്​ റി​ങ്ങി​ന്​ പു​റ​ത്താ​വും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boxingmalayalam newssports news2016 Rio Olympics
News Summary - Suspicion surrounds boxing decisions at 2016 Rio Olympics- Sports news
Next Story