Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightബെൽ​േഗ്രഡ്​...

ബെൽ​േഗ്രഡ്​ അന്താരാഷ്​ട്ര ബോക്​സിങ്​ ടൂർണമെൻറിൽ ഇന്ത്യക്ക്​ മൂന്നാം സ്വർണം

text_fields
bookmark_border
ബെൽ​േഗ്രഡ്​ അന്താരാഷ്​ട്ര ബോക്​സിങ്​ ടൂർണമെൻറിൽ ഇന്ത്യക്ക്​ മൂന്നാം സ്വർണം
cancel

ന്യൂഡൽഹി: സെർബിയയിലെ ബെൽഗ്രേഡിൽ നടക്കുന്ന 56ാമത്​ അന്താരാഷ്​ട്ര ബോക്​സിങ്​ ടൂർണമ​െൻറിൽ 91 കിലോ വിഭാഗത്തിൽ സുമിത്​ സാങ്​വാനും 51 കിലോ വിഭാഗത്തിൽ യുവതാരം നിഖാത്​ സറീനും ഇന്ത്യക്കായി സ്വർണം നേടി. പരിക്ക്​ മാറി തിരിച്ചെത്തിയ ഏഷ്യൻ വെള്ളി മെഡൽ ജേതാവ്​ കൂടിയായ സുമിത്​ എക്വഡോറി​​െൻറ കാസ്​റ്റില്ലോ ടോറസിനെ 5-0ന്​ തോൽപിച്ചാണ്​ ജേതാവായത്​.

മുൻ ലോക ജൂനിയർ ചാമ്പ്യനായ നിഖാത് തോളെല്ലിനേറ്റ പരിക്കിൽ നിന്ന്​ മുക്​തയായെത്തിയാണ് സ്വർണം നേടിയത്​. ഗ്രീക്ക്​ താരമായ എകത്രീനയെയാണ്​ തോൽപിച്ചത്​​. നേര​േത്ത അൾജീരിയയുടെ മുഹമ്മദ്​ തൗരഗിനെ 5-0 ന്​ തോൽപിച്ച്​ ഹിമാൻഷു ശർമ 49 കിലോ വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. മൂന്ന്​ സ്വർണവും അഞ്ച്​ വീതം വെള്ളിയും വെങ്കലവുമുൾപ്പടെ 13 മെഡലുകളാണ്​ ടൂർണമ​െൻറിലെ ഇന്ത്യയുടെ സമ്പാദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sumit SangwanNikhat ZareenBelgrade International tournment
News Summary - Sumit Sangwan, Nikhat Zareen strike gold at Belgrade International tournment- sports news
Next Story