Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightതെ​ര​ഞ്ഞെ​ടു​പ്പ്...

തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ടുകൾ: വോ​ളി​ അ​സോ​സി​യേ​ഷ​െൻറ അം​ഗീ​കാ​രം റ​ദ്ദാ​ക്കി

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ടുകൾ: വോ​ളി​ അ​സോ​സി​യേ​ഷ​െൻറ അം​ഗീ​കാ​രം റ​ദ്ദാ​ക്കി
cancel
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല അ​സോ​സി​യേ​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ടു​ക​ളെ തു​ട​ർ​ന്ന് സം​സ്ഥാ​ന വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​നെ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സ​സ്പെ​ൻ​ഡ്​ ചെ​യ്തു. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ നി​യ​മ​ങ്ങ​ൾ​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യി ജി​ല്ല​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​തി​നാ​ണ് ന​ട​പ​ടി. ‘ക​ട​ലാ​സ് ക്ല​ബു’​ക​ളെ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച് അ​തി​ലൂ​ടെ സം​സ്ഥാ​ന അ​സോ​സി​യേ​ഷ​ൻ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ ത​ന്ത്ര​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഉ​ട​ൻ ത​ന്നെ ഇ​ത്​ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ രൂ​പ​വ​ത്ക​രി​ക്കു​മെ​ന്നും സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ് ടി.​പി. ദാ​സ​ൻ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

നേ​ര​ത്തെ വോ​ളി അ​സോ​സി​യേ​ഷ​ൻ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്​ സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക്ര​മ​ക്കേ​ട് വി​വാ​ദ​മാ​യ​തോ​ടെ വി​വി​ധ ക്ല​ബു​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും പ​ല ജി​ല്ല​ക​ളി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ കോ​ട​തി ത​ട​ഞ്ഞു​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​സ​ർ​കോ​ട്, ക‍ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, കോ​ട്ട​യം, ഇ​ടു​ക്കി, കൊ​ല്ലം, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല​ട​ക്കം വ​ൻ തി​രി​മ​റി ക​ണ്ടെ​ത്തി.  വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന്  വ്യാ​ഴാ​ഴ്ച അ​വൈ​ല​ബി​ൾ അ​ഡ്മി​നി​സ്​​ട്രേ​റ്റി​വ് ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് അ​സോ​സി​യേ​ഷ​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സം​സ്പെ​ൻ​ഡ്​ ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ് ടി.​പി. ദാ​സ​ൻ, സെ​ക്ര​ട്ട​റി സ​ഞ്ജ​ൻ കു​മാ​ർ, അ​ഡ്മി​നി​ട്രേ​റ്റി​വ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ എം.​ആ​ർ. ര​ഞ്ജി​ത്ത്, ഒ.​കെ.​വി​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 
വെ​ള്ളി​യാ​ഴ്ച ചേ​രു​ന്ന അ​ഡ്മി​നി​ട്രേ​റ്റി​വ് ഭ​ര​ണ​സ​മി​തി​യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചേ​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamsuspendedkerala sports councilmalayalam newssports newsstate volleyball association
News Summary - state volleyball association suspended sports news, malayalam news, madhyamam
Next Story