Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാന സ്കൂൾ നീന്തൽ: തിരുവനന്തപുരം മുന്നേറുന്നു
text_fieldsbookmark_border
തൃശൂർ: തെളിഞ്ഞ വെള്ളത്തിൽ പരൽമീനുകളായി കുട്ടിപ്രതിഭകൾ കുതിപ്പ് തുടങ്ങി. സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൻെറ ആദ്യദിനത്തിൽ പതിവുപോലെ തിരുവനന്തപുരം ജില്ലയുടെ മുന്നേറ്റം. ഓരോ ഇനങ്ങളിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ജില്ല മുന്നേറുന്നത്.
ആദ്യദിനം 25 ഇനങ്ങളുടെ ഫലം വന്നപ്പോൾ 165 പോയൻറാണ് തിരുവനന്തപുരം വാരിക്കൂട്ടിയത്. 17 സ്വർണവും 20 വെള്ളിയും 17 വെങ്കലവുമാണ് സമ്പാദ്യം. എറണാകുളം ജില്ല ഏഴ് സ്വർണം കൊയ്ത് 40 പോയേൻറാടെ രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് വെള്ളിയും നാല് വെങ്കലവും നേടി 11 പോയേൻറാടെ ആതിഥേയരായ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. ഒന്നു വീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവും നേടിയ കോട്ടയം ജില്ലക്ക് 10 പോയൻറുണ്ട്. പാലക്കാട്, കണ്ണൂർ, കൊല്ലം എന്നിവയാണ് പോയൻറ് പട്ടികയിൽ ഇടം നേടിയ മറ്റ് ജില്ലകൾ. യഥാക്രമം നാല്, മൂന്ന്, ഒന്ന് പോയൻറാണ് ഇൗ ജില്ലകൾക്കുള്ളത്.
സ്കൂളുകളിൽ കളമശ്ശേരി ഗവ. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസാണ് മുന്നിൽ (25 പോയൻറ്). തൃശൂർ വിമല കോളജ് ഇൻറർനാഷനൽ അക്വാട്ടിക് അക്കാദമിയിലെ രാജ്യാന്തര നിലവാരമുള്ള നീന്തൽക്കുളത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. വാട്ടർ പോളോ അടക്കം 104 ഇനങ്ങളാണുള്ളത്. 14 ജില്ലകളിൽനിന്നായി 1,149 കുട്ടികളാണ് പങ്കെടുക്കുന്നത്. തിരുവനന്തപുരത്തു നിന്നും 132 പേർ മത്സരിക്കുന്നുണ്ട്.

Next Story