ഗാലറികളുണരാൻ കാത്തിരിക്കണം
text_fieldsലണ്ടൻ: നിറഞ്ഞ ഗാലറിയുടെ ആരവങ്ങൾക്കൊപ്പമിരുന്ന് ലോകം ഇനിയെന്ന് ഒരു ഫുട്ബാളു ം ക്രിക്കറ്റും ടെന്നിസുമെല്ലാം കാണും. അത്ര എളുപ്പം പൂവണിയുന്ന സ്വപ്നമല്ലെന്നത് ലോക ാരോഗ്യ സംഘടനയുടെ ഉപദേഷ്ടാവും പെൻസിൽവാനിയ സർവകലാശാലയിലെ ‘മെഡിക്കൽ എത്തിക ്സ് ആൻഡ് ഹെൽത് പോളിസി’ വിഭാഗം തലവനുമായി ഡോ. എസികീൽ ഇമ്മാനുവലാണ് മുന്നറിയി പ്പ് നൽകുന്നത്.
കോവിഡ് 19 വ്യാപനം പിടിച്ചുനിർത്തി ഈ വർഷാവസാനം കായികലോകത്തെ കളിമുറ്റങ്ങൾ ഉണർന്നാലും പഴയത് പോലെ ഗാലറികളിലേക്ക് കാണികളെ കടത്തിവിടാൻ കാത്തിരിക്കണമെന്നാണ് അദ്ദേഹത്തിെൻറ നിർദേശം. 2021 അവസാനത്തോെട മാത്രമേ അത്തരത്തിലുള്ള ചിന്തകൾക്ക് സ്ഥാനമുള്ളൂ എന്നാണ് എസികീലിെൻറ മുന്നറിയിപ്പ്.
കോവിഡ് ഭീതിയെ തുടർന്ന് 2020ലെ മുഴുവൻ കായിക മത്സരങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. യൂറോകപ്പ്, കോപ അമേരിക്ക, ഒളിമ്പിക്സ്, വിംബ്ൾഡൺ തുടങ്ങി കാണികൾ ഏറെയെത്തുന്ന ചാമ്പ്യൻഷിപ്പുകൾ അടുത്ത വർഷത്തേക്ക് മാറ്റിവെച്ചു കഴിഞ്ഞു.
ഇപ്പോൾ നിർത്തിവെച്ച യൂറോപ്പിലെയും അമേരിക്കയിലെയും ലീഗ് ഫുട്ബാളുകൾ രണ്ടു മാസത്തിനുള്ളിൽ പുനരാരംഭിക്കാനാണ് സംഘാടകരുടെ നീക്കം. എന്നാൽ, കാണികൾക്ക് പ്രവേശനം നൽകി മത്സരം നടത്തുക എളുപ്പമല്ലെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്.
കോവിഡിന് ശേഷമുള്ള ലോകക്രമത്തെ കുറിച്ച് ന്യൂയോർക് ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു എസികീൽ ഇമ്മാനുവലിെൻറ നിരീക്ഷണം. ‘ഒരു സ്വിച്ച് അമർത്തുന്ന അനായാസതയിൽ ലോകം വീണ്ടും പഴയത് പോലെയാവില്ല. സമയമെടുക്കും.’ -അദ്ദേഹം പറയുന്നു.
ആൾകൂട്ടമുള്ള വലിയ ചടങ്ങുകളും സമ്മേളനങ്ങളും കാണികൾക്ക് പ്രവേശനമുള്ള സ്പോർട്സുകളും കോവിഡിനെതിരായ മരുന്ന് പ്രാബല്യത്തിൽ വന്ന ശേഷം മാത്രമേ ആലോചിക്കാവൂ. പ്രതിരോധമരുന്ന് എല്ലാവർക്കും ലഭ്യമായാൽ സുരക്ഷിതമായി ആൾക്കൂട്ടങ്ങൾ കൂടിച്ചേരുന്നതിനും മറ്റും അനുമതി നൽകാം. അതിന് 12 മുതൽ 18 മാസം വരെ കാത്തിരിക്കേണ്ടി വരും -എസികീൽ ഇമ്മാനുവൽ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം നൽകുന്ന മുന്നറിയിപ്പ് പ്രകാരം 2021 ഒക്ടോബറിന് ശേഷം മാത്രമേ നിറഞ്ഞ ഗാലറിയുടെ ആർപ്പ് വിളികളുമായി കായിക ലോകം വീണ്ടും ഉണരുകയുള്ളൂ. കോവിഡ് ഭീതി അകന്നാൽ മൈതാനങ്ങൾ വീണ്ടുമുണരുമെങ്കിലും അടച്ചിട്ട ഗാലറികൾക്കു കീഴിലാവും പോരാട്ടങ്ങൾ. ആരാധകർക്ക് അവയെല്ലാം ടി.വി കാഴ്ചയിലൂടെ സംതൃപ്തിയടയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
