Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഷൂട്ടിങ്​ ലോകകപ്പ്​:...

ഷൂട്ടിങ്​ ലോകകപ്പ്​: മനു ഭാകറിന്​ റെക്കോഡ്​; ഇന്ത്യക്ക്​ മൂന്നു​ സ്വർണം

text_fields
bookmark_border
manu-bhakar-211119.jpg
cancel

പു​ട്ടി​യാ​ൻ: ചൈ​ന​യി​ലെ പു​ട്ടി​യാ​നി​ൽ ലോ​ക​ക​പ്പ്​ ഷൂ​ട്ടി​ങ്​ ഫൈ​ന​ൽ​സി​ൽ ഇ​ന്ത്യ​ക്ക്​ മു​ന്നേ​റ്റ ം. മൂ​ന്ന​ു​ സ്വ​ർ​ണം നേ​ടി മെ​ഡ​ൽ പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തി​യ ഇ​ന്ത്യ​ക്കു​വേ​ണ്ടി യു​വ ഷൂ​ട്ട​ർ​മാ​ര ാ​യ മ​നു ഭാ​ക​ർ, ഇ​ള​വ​നി​ൽ വ​ള​രി​വ​ൻ, ദി​വ്യാ​ൻ​ഷ്​ പ​ൻ​വാ​ർ എ​ന്നി​വ​രാ​ണ്​ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്​.

ജൂ​നി​യ​ർ ലോ​ക റെ​ക്കോ​ഡോ​ടെ​യാ​ണ്​​ ഭാ​ക​ർ 10​ മീ​റ്റ​ർ എ​യ​ർ​പി​സ്​​റ്റ​ൾ വി​ഭാ​ഗ​ത്തി​ൽ ജേ​താ​വാ​യ​ത്. 250.1 ആ​യി​രു​ന്നു ഭാ​ക​റി​​െൻറ മൊ​ത്തം സ്​​കോ​ർ. വ​നി​ത​ക​ളു​ടെ 10​ മീ​റ്റ​ർ എ​യ​ർ റൈ​ഫി​ളി​ലാ​ണ്​ ഇ​ള​വ​നി​ൽ വ​ള​രി​വ​ൻ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 10​ മീ​റ്റ​ർ എ​യ​ർ റൈ​ഫി​ളി​ലാ​യി​രു​ന്നു 17കാ​ര​നാ​യ ദി​വ്യാ​ൻ​ഷ്​ ഇ​ന്ത്യ​ക്കു​വേ​ണ്ടി മൂ​ന്നാ​മ​ത്തെ സ്വ​ർ​ണം നേ​ടി​യ​ത്.

പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ർ എ​യ​ർ പി​സ്​​റ്റ​ളി​ൽ അ​ഭി​ഷേ​ക്​ വ​ർ​മ​യ​ും സൗ​ര​ഭ്​ ചൗ​ധ​രി​യും ഫൈ​ന​ലി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടി​യെ​ങ്കി​ലും മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടാ​നാ​യി​ല്ല. ര​ണ്ടു സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​യി ചൈ​ന ര​ണ്ടാ​മ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsShooting World Cupmanu bhaker
News Summary - shooting world cup record for manu bhakar
Next Story